ലിറ്റിൽ പ്രിൻസ് / El Principito — czytaj online. Strona 7

Malajalam-hiszpańska dwujęzyczna książka

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

Antoine de Saint-Exupéry

El Principito

ഒന്നു കൂടി ആേലാചിച്ചിട്ടു് അവൻ േചാദിച്ചു,

Pero después de una breve reflexión, añadió:

“അല്ലാ, ഈ ‘ഇണങ്ങുക’ എന്നു പറഞ്ഞാൽ എന്താണർത്ഥം?”

— ¿Qué significa “domesticar”?

“നീ ഈ ഭാഗത്തുള്ളയാളല്ലേല്ലാ,” കുറുക്കൻ പറഞ്ഞു. “നീ ആെര അേന്വഷിച്ചാണു വന്നതു്?”

— Tú no eres de aquí —dijo el zorro— ¿qué buscas?

“ഞാൻ മനുഷ്യെരയാണു് അേന്വഷിക്കുന്നതു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. ‘ഇണങ്ങുക’ എന്നു പറഞ്ഞാൽ എന്താ െണന്നു പറയൂ.”

— Busco a los hombres —le respondió el principito—. ¿Qué significa “domesticar”?

“മനുഷ്യരുെട ൈകയിൽ േതാക്കുണ്ടു്,” കുറുക്കൻ പറഞ്ഞു. “അതും െകാണ്ടു് അവർ േവട്ടയ്ക്കു േപാവുകയും െചയ്യും. അെതാരു ബുദ്ധിമുട്ടുള്ള കാര്യമാണു്. അവർ േകാഴിക െള വളർത്തുകയും െചയ്യുന്നുണ്ടു്. അവരുെട കാര്യത്തിൽ എനിക്കു താല്പര്യമുള്ള സംഗതി അതു മാത്രമാണു്. നീ േകാഴികെള േനാക്കിനടക്കുകയാേണാ?”

— Los hombres —dijo el zorro— tienen escopetas y cazan. ¡Es muy molesto! Pero también crían gallinas. Es lo único que les interesa. ¿Tú buscas gallinas?

“അല്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഞാൻ കൂട്ടുകാെരയാ ണു് േതടുന്നതു്. ‘ഇണങ്ങുക’ എന്നാൽ എന്താെണന്നു പറയൂ.”

— No —dijo el principito—. Busco amigos. ¿Qué significa “domesticar”? —volvió a preguntar el principito.

“പലേപ്പാഴും അവഗണിക്കെപ്പടുന്ന ഒരു പ്രവൃത്തിയാണ തു്; ബന്ധം സ്ഥാപിക്കുക എന്നാണതിനർത്ഥം.”

— Es una cosa ya olvidada —dijo el zorro—, significa “crear vínculos… ”

“ബന്ധം സ്ഥാപിക്കുക?”

— ¿Crear vínculos?

“അതു തെന്ന,” കുറുക്കൻ പറഞ്ഞു. “എെന്ന സംബന്ധി ച്ചിടേത്താളം നീ മറ്റു നൂറായിരം െകാച്ചുകുട്ടികെളേപ്പാെല ഒരു കുട്ടി മാത്രമാണു്. എനിക്കു നിെന്നെക്കാണ്ടു് ഒരാവ ശ്യവുമില്ല. നിനക്കും എെന്നെക്കാണ്ടു് ആവശ്യെമാന്നുമി ല്ല. നിനക്കു ഞാൻ മറ്റു നൂറായിരം കുറുക്കന്മാെരേപ്പാെല ഒരു കുറുക്കൻ മാത്രമാണു്. പേക്ഷ, നീ എെന്ന ഇണ ക്കിയാൽ നമുക്കേന്യാന്യം ആവശ്യം വരും. എനിക്കു നീ േലാകെത്ത ഒേരെയാരു കുട്ടിയായിരിക്കും. നിനക്കു ഞാൻ േലാകെത്ത ഒേരെയാരു കുറുക്കനും…”

— Efectivamente, verás —dijo el zorro—. Tú no eres para mí todavía más que un muchachito igual a otros cien mil muchachitos y no te necesito para nada. Tampoco tú tienes necesidad de mí y no soy para ti más que un zorro entre otros cien mil zorros semejantes. Pero si tú me domesticas, entonces tendremos necesidad el uno del otro. Tú serás para mí único en el mundo, yo seré para ti único en el mundo…

“എനിക്കു മനസ്സിലായി വരുന്നുണ്ടു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഒരു പൂവുണ്ടു്… അവൾ എെന്ന ഇണക്കിെയടു ത്തു എെന്നനിക്കു േതാന്നുന്നു.”

— Comienzo a comprender —dijo el principito—. Hay una flor… creo que ella me ha domesticado…

“അങ്ങെന വരാം,” കുറുക്കൻ പറഞ്ഞു. “ഭൂമിയിൽ എെന്താ െക്ക നാം കാണുന്നു.”

— Es posible —concedió el zorro—, en la Tierra se ven todo tipo de cosas.

“അല്ലല്ല, ഇതു ഭൂമിയിലല്ല!” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

— ¡Oh, no es en la Tierra! —exclamó el principito.

കുറുക്കനു് അതു പിടി കിട്ടിയിെല്ലന്നു േതാന്നി.

El zorro pareció intrigado:

“േവെറാരു ഗ്രഹത്തിൽ?”

— ¿En otro planeta?

“അെത.”

— Sí.

“ആ ഗ്രഹത്തിൽ േവട്ടക്കാരുേണ്ടാ?”

— ¿Hay cazadores en ese planeta?

“ഇല്ല.”

— No.

“അതു െകാള്ളാമേല്ലാ! അവിെട േകാഴിയുേണ്ടാ?”

— ¡Qué interesante! ¿Y gallinas?

“ഇല്ല.”

— No.

“എല്ലാം തികഞ്ഞെതന്നു് ഒന്നിെനയും പറയാൻ പറ്റില്ല,” കുറുക്കൻ െനടുവീർപ്പിട്ടു.

— Nada es perfecto —suspiró el zorro.

പേക്ഷ, അവൻ തെന്റ ചിന്തകളിേലക്കു തിരിച്ചുവന്നു.

Y después volviendo a su idea:

“എെന്റ ജീവിതം വളെര വിരസമാണു്.” കുറുക്കൻ പറ ഞ്ഞു. “ഞാൻ േകാഴികെള േവട്ടയാടുന്നു; മനുഷ്യർ എെന്ന േവട്ടയാടുന്നു. എല്ലാ േകാഴികളും ഒേര േപാെലയാണു്, എല്ലാ മനുഷ്യന്മാരും ഒേര േപാെലയാണു്. അതു കാര ണം എനിക്കു കുേറെശ്ശ േബാറടിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ നീ എെന്ന ഇണക്കിെയടുത്താൽ എെന്റ ജീവി തത്തിൽ സൂര്യനുദിച്ച േപാെലയായിരിക്കുമതു്. മെറ്റല്ലാ കാെലാച്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു കാെലാച്ച ഞാൻ തിരിച്ചറിയും. മറ്റു കാെലാച്ചകൾ എെന്ന മാളത്തി േലക്കു വിരട്ടിേയാടിക്കുകയാണു്. അേത സമയം നിെന്റ കാെലാച്ച സംഗീതം േപാെല എെന്ന മാളത്തിൽ നിന്നു പുറേത്തക്കു ക്ഷണിക്കും.

— Mi vida es muy monótona. Cazo gallinas y los hombres me cazan a mí. Todas las gallinas se parecen y todos los hombres son iguales; por consiguiente me aburro un poco. Si tú me domesticas, mi vida estará llena de sol. Conoceré el rumor de unos pasos diferentes a todos los demás. Los otros pasos me hacen esconder bajo la tierra; los tuyos me llamarán fuera de la madriguera como una música.

അതാ അവിെട ആ േഗാതമ്പു പാടം കണ്ടിേല്ല? ഞാൻ അപ്പം കഴിക്കാറില്ല. എനിക്കു് േഗാതമ്പു െകാണ്ടു് ഒരുപേയാഗവുമില്ല. േഗാതമ്പുപാട ങ്ങൾക്കു് എേന്നാടു പറയാൻ ഒന്നുമില്ല. അതു ദുഃഖക രമാണു്. പേക്ഷ, നിെന്റ മുടിയ്ക്കു് സ്വർണ്ണനിറമാണേല്ലാ. നീെയെന്ന ഇണക്കിെയടുത്തു കഴിഞ്ഞാൽ എന്തു രസമാ യിരിക്കും! സ്വർണ്ണനിറമായ േഗാതമ്പുമണികൾ കാണു േമ്പാൾ എനിക്കു നിെന്ന ഓർമ്മ വരും. േഗാതമ്പുപാട ത്തു കാറ്റു വീശുന്ന സംഗീതവും േകട്ടു ഞാനിരിക്കും…”

Y además, ¡mira! ¿Ves allá abajo los campos de trigo? Yo no como pan y por lo tanto el trigo es para mí algo inútil. Los campos de trigo no me recuerdan nada y eso me pone triste. ¡Pero tú tienes los cabellos dorados y será algo maravilloso cuando me domestiques! El trigo, que es dorado también, será un recuerdo de ti. Y amaré el ruido del viento en el trigo.

കുറുക്കൻ പിെന്ന ഒന്നും മിണ്ടാെത ലിറ്റിൽ പ്രിൻസിെന ത്തെന്ന ഉറ്റു േനാക്കിെക്കാണ്ടിരുന്നു.

El zorro se calló y miró un buen rato al principito:

“എെന്ന ഇണക്കിേല്ല?”

— Por favor… domestícame —le dijo.

“എനിക്കതിൽ വിേരാധെമാന്നുമില്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പേക്ഷ, എനിക്കത്രയ്ക്കു േനരമില്ല. എനിെക്ക െന്റ കൂട്ടുകാെര േതടിപ്പിടിക്കണം; പിെന്ന മനസ്സിലാ ക്കാൻ ഒരുപാടു കിടക്കുന്നുമുണ്ടു്.”

— Bien quisiera —le respondió el principito pero no tengo mucho tiempo. He de buscar amigos y conocer muchas cosas.

“നിങ്ങൾക്കിണങ്ങിക്കിട്ടിയ കാര്യങ്ങേള നിങ്ങൾക്കു മന സ്സിലാെയന്നു പറയാനുള്ളു,” കുറുക്കൻ പറഞ്ഞു. “ആളു കൾക്കിേപ്പാൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള േന രെമാന്നുമില്ല. അവരിേപ്പാൾ എല്ലാം കടയിൽ നിന്നു െറഡിെമയ്ഡായിട്ടാണു വാങ്ങുക. പേക്ഷ, സൗഹൃദം കടയിൽ കിട്ടിെല്ലന്നതിനാൽ ആളുകൾക്കിേപ്പാൾ സുഹൃ ത്തുക്കളുമില്ല. നിനെക്കാരു കൂട്ടുകാരെന േവണെമങ്കിൽ എെന്ന ഇണക്കൂ!”

— Sólo se conocen bien las cosas que se domestican —dijo el zorro—. Los hombres ya no tienen tiempo de conocer nada. Lo compran todo hecho en las tiendas. Y como no hay tiendas donde vendan amigos, los hombres no tienen ya amigos. ¡Si quieres un amigo, domestícame!

“അതിനു ഞാെനന്തു െചയ്യണം?”

— ¿Qué debo hacer? —preguntó el principito.

“നിനക്കു നല്ല ക്ഷമ േവണം,” കുറുക്കൻ പറഞ്ഞു. “ആദ്യം നീ എന്നിൽ നിന്നല്പം ദൂെര അവിെട ആ പുല്പുറത്തിരി ക്കണം. ഞാൻ നിെന്ന ഏറുകണ്ണിട്ടു േനാക്കിെക്കാണ്ടി രിക്കും; നീ ഒന്നും മിണ്ടരുതു്. എല്ലാ െതറ്റിദ്ധാരണകളു െടയും മൂലകാരണം ഭാഷയാണേല്ലാ. പിേറ്റന്നു് നിനക്കു് കുറച്ചുകൂടി അടുത്തിരിക്കാം. അങ്ങെന ഓേരാ ദിവസം െചല്ലുേന്താറും…”

— Debes tener mucha paciencia —respondió el zorro—. Te sentarás al principio un poco lejos de mí, así, en el suelo; yo te miraré con el rabillo del ojo y tú no me dirás nada. El lenguaje es fuente de malos entendidos. Pero cada día podrás sentarte un poco más cerca…

അടുത്ത ദിവസം ലിറ്റിൽ പ്രിൻസ് അേത സ്ഥാനത്തു െചന്നു.

El principito volvió al día siguiente.

“ഒേര സമയത്തു തെന്ന വരാൻ പറ്റിയാൽ അതായിരി ക്കും നല്ലതു്,” കുറുക്കൻ പറഞ്ഞു. “ഉദാഹരണത്തിനു് ൈവകിട്ടു നാലു മണിക്കാണു് നീ വരുന്നെതങ്കിൽ മൂന്നു മണിയാകുേമ്പാേഴ എെന്റ സേന്താഷം തുടങ്ങും. നാലു മണി അടുക്കുേന്താറും എെന്റ സേന്താഷവും കൂടിക്കൂടി വരും. നാലു മണിയായാൽ ആകാംക്ഷയും ആഹ്ലാദവും െകാണ്ടു് ഞാൻ തുള്ളിച്ചാടുകയായിരിക്കും! സേന്താഷ ത്തിനു െകാടുേക്കണ്ട വിലെയന്താെണന്നു ഞാനേപ്പാൾ പഠിക്കും! എന്നാൽ േതാന്നിയ േനരത്താണു നീ വരുന്ന െതങ്കിൽ നിെന്ന വരേവല്ക്കാനുള്ള ഒരുക്കം എേപ്പാൾ തുട ങ്ങണെമന്നു് ഞാെനങ്ങെന അറിയാൻ?… ഓേരാന്നിനും അതാതിെന്റ ചടങ്ങുണ്ടു്…”

— Hubiera sido mejor —dijo el zorro— que vinieras a la misma hora. Si vienes, por ejemplo, a las cuatro de la tarde; desde las tres yo empezaría a ser dichoso. Cuanto más avance la hora, más feliz me sentiré. A las cuatro me sentiré agitado e inquieto, descubriré así lo que vale la felicidad. Pero si tú vienes a cualquier hora, nunca sabré cuándo preparar mi corazón… Los ritos son necesarios.

“ചടെങ്ങന്നു പറഞ്ഞാൽ?”

— ¿Qué es un rito? —inquirió el principito.

“പലേപ്പാഴും അവഗണിക്കെപ്പടുന്ന മെറ്റാരു പ്രവൃത്തി യാണു് ചടങ്ങും,” കുറുക്കൻ പറഞ്ഞു. “ഒരു ദിവസെത്ത മറ്റു ദിവസത്തിൽ നിന്നു്, ഒരു മണിക്കൂറിെന മറ്റു മണി ക്കൂറുകളിൽ നിന്നു വ്യത്യസ്തമാക്കുന്ന വസ്തുതയാണതു്. ഉദാഹരണത്തിനു് എെന്റ േവട്ടക്കാർക്കു് ഒരു ചടങ്ങുണ്ടു്. എല്ലാ വ്യാഴാഴ്ചയും അവർ െപൺകുട്ടികളുമായി നൃത്തം െചയ്യാൻ േപാകും. അങ്ങെന വ്യാഴാഴ്ചകൾ എനിക്കു് ആനന്ദത്തിെന്റ ദിവസങ്ങളാകുന്നു. എനിക്കു് മുന്തിരി േത്താപ്പു വെര ഒരു നടത്തയ്ക്കു് അവസരവും കിട്ടും. മറിച്ചു് തങ്ങൾക്കു േതാന്നിയ േപാെലയാണു് അവർ നൃത്തത്തി നു േപാകുന്നെതങ്കിൽ ഏതു ദിവസവും മേറ്റതു ദിവസവും േപാെലയായിരിക്കും; എനിെക്കാരു ഒഴിവുദിവസം കിട്ടാ നും േപാകുന്നില്ല.”

— Es también algo demasiado olvidado —dijo el zorro—. Es lo que hace que un día no se parezca a otro día y que una hora sea diferente a otra. Entre los cazadores, por ejemplo, hay un rito. Los jueves bailan con las muchachas del pueblo. Los jueves entonces son días maravillosos en los que puedo ir de paseo hasta la viña. Si los cazadores no bailaran en día fijo, todos los días se parecerían y yo no tendría vacaciones.

ഈ വിധമാണു് ലിറ്റിൽ പ്രിൻസ് കുറുക്കെന ഇണക്കിയ തു്. തമ്മിൽ പിരിയാനുള്ള സമയമടുത്തേപ്പാൾ…

De esta manera el principito domesticó al zorro. Y cuando se fue acercando el día de la partida:

“അേയ്യാ,” കുറുക്കൻ പറഞ്ഞു, “ഞാനിേപ്പാൾ കരയും.”

— ¡Ah! —dijo el zorro—, lloraré.

“അതിനു നീ നിെന്നപ്പറഞ്ഞാൽ മതി,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “എനിക്കു നിെന്ന േദ്രാഹിക്കണെമന്നു് ഒരുേദ്ദ ശ്യവുമുണ്ടായില്ല. ഞാൻ നിെന്ന ഇണക്കെമന്നതു് നിെന്റ ആഗ്രഹമായിരുന്നു…”

— Tuya es la culpa —le dijo el principito—, yo no quería hacerte daño, pero tú has querido que te domestique…

“അെത, അതു ശരി തെന്ന,” കുറുക്കൻ പറഞ്ഞു.

— Ciertamente —dijo el zorro.

“എന്നിട്ടു നീയിേപ്പാൾ കരയാൻ തുടങ്ങുകയും!”

— ¡Y vas a llorar!, —dijo él principito.

“അെത, അതും ശരി തെന്ന,” കുറുക്കൻ പറഞ്ഞു.

— ¡Seguro!

“അേപ്പാൾ അതു െകാണ്ടു് നിനെക്കാരു ഗുണവുമുണ്ടായി ട്ടിെല്ലന്നതേല്ല ശരി?”

— No ganas nada.

“ഗുണെമാെക്കയുണ്ടായിട്ടുണ്ടു്,” കുറുക്കൻ പറഞ്ഞു. “നി െന്റ മുടിയുെട നിറം കാണുേമ്പാൾ എനിക്കു് േഗാതമ്പുപാ ടം ഓർമ്മ വരുന്നിേല്ല?”

— Gano —dijo el zorro— he ganado a causa del color del trigo.

പിെന്ന അവൻ കൂട്ടിേച്ചർത്തു:

Y luego añadió:

“ആ േറാസാപ്പൂക്കെള ഒന്നു കൂടി േപായിക്കാണൂ; േലാക മാെകെയടുത്താൽ നിെന്റ േറാസാപ്പൂവു േപാെലാന്നു് േവ െറയിെല്ലന്നു നിനക്കു േബാദ്ധ്യമാകും. എന്നിട്ടു് എേന്നാടു യാത്ര പറയാൻ വാ, അേപ്പാൾ ഞാെനാരു രഹസ്യം നി നക്കു സമ്മാനമായി തരാം.”

— Vete a ver las rosas; comprenderás que la tuya es única en el mundo. Volverás a decirme adiós y yo te regalaré un secreto.

ലിറ്റിൽ പ്രിൻസ് േറാസാപ്പൂക്കെള ഒന്നുകൂടി കാണാൻ െചന്നു.

El principito se fue a ver las rosas a las que dijo:

“എെന്റ േറാസാപ്പൂവുമായി ഒരു സാദൃശ്യവും നിങ്ങൾക്കി ല്ല,” അവൻ പറഞ്ഞു. “നിങ്ങൾ ഇതു വെര യാെതാന്നു മായിട്ടില്ല. ആരും നിങ്ങെള ഇണക്കിയിട്ടില്ല, നിങ്ങൾ ആെരയും ഇണക്കിയിട്ടുമില്ല. എെന്റ കുറുക്കൻ മുേമ്പതു േപാെലയായിരുേന്നാ, അതുേപാെലയാണു് നിങ്ങൾ. നൂറായിരം മറ്റു കുറുക്കന്മാെരേപ്പാെല ഒരു കുറുക്കനാ യിരുന്നു അവൻ. പേക്ഷ, ഞാനവെന എെന്റ കൂട്ടുകാര നാക്കി; ഇന്നു് ഈ േലാകത്തു് അവെനേപ്പാെലാരു കുറു ക്കൻ േവെറയില്ല!”

— No son nada, ni en nada se parecen a mi rosa. Nadie las ha domesticado ni ustedes han domesticado a nadie. Son como el zorro era antes, que en nada se diferenciaba de otros cien mil zorros. Pero yo le hice mi amigo y ahora es único en el mundo.

േറാസാപ്പൂക്കൾ അയ്യടാ! എന്നായിേപ്പായി.

Las rosas se sentían molestas oyendo al principito, que continuó diciéndoles:

“നിങ്ങൾക്കു ഭംഗിയുെണ്ടന്നു സമ്മതിച്ചു, പേക്ഷ, നിങ്ങൾ െവറും െപാള്ളയുമാണു്,” അവൻ തുടർന്നു, “നിങ്ങൾക്കു േവണ്ടി ജീവൻ കളയാൻ ആരുമില്ല. എെന്റ േറാസാപ്പൂ വു് കാണാൻ നിങ്ങെളേപ്പാെല തെന്നയാെണന്നു് ഒരു സാധാരണ വഴിേപാക്കൻ പറേഞ്ഞക്കും. പേക്ഷ, നി ങ്ങെളേപ്പാലുള്ള നൂറു കണക്കിനു പൂക്കെളക്കാൾ എനി ക്കു പ്രധാനം അവളാണു്. കാരണം അവെളയാണു ഞാൻ െവള്ളം െകാടുത്തു വളർത്തിയതു്. അവെളയാണു ഞാൻ സ്ഫടികേഗാളം െകാണ്ടു മൂടിവച്ചതു്. അവെളയാ ണു ഞാൻ മറ വച്ചു സംരക്ഷിച്ചതു്. അവൾക്കു േവണ്ടിയാ ണു ഞാൻ ശലഭപ്പുഴുക്കെള െകാന്നതു് (പൂമ്പാറ്റയാകാൻ േവണ്ടി െകാല്ലാെത വിട്ട രണ്ടുമൂെന്നണ്ണെമാഴിച്ചാൽ). അവൾ പറയുന്നതിനാണു ഞാൻ കാതു െകാടുത്തതു്, അതിനി പരാതിയായാലും െപാങ്ങച്ചമായാലും, ഇനി യല്ല, ചില േനരെത്ത മൗനമായാലും. അവൾ എെന്റ േറാസാപ്പൂവാണു്.”

— Son muy bellas, pero están vacías y nadie daría la vida por ustedes. Cualquiera que las vea podrá creer indudablemente que mí rosa es igual que cualquiera de ustedes. Pero ella se sabe más importante que todas, porque yo la he regado, porque ha sido a ella a la que abrigué con el fanal, porque yo le maté los gusanos (salvo dos o tres que se hicieron mariposas) y es a ella a la que yo he oído quejarse, alabarse y algunas veces hasta callarse. Porque es mi rosa, en fin.

അവൻ തിരിച്ചു് കുറുക്കെന കാണാൻ െചന്നു.

Y volvió con el zorro.

“ഗുഡ് ൈബ,” അവൻ പറഞ്ഞു.

— Adiós —le dijo.

“ഗുഡ് ൈബ,” കുറുക്കൻ പറഞ്ഞു. “ഇതാ എനിക്കു പറ യാനുള്ള രഹസ്യം; വളെര ലളിതമാണതു്: െതളിഞ്ഞു കാണാൻ ഹൃദയം െകാണ്ടു കാണണം. ഉള്ളിലുള്ളതു് കണ്ണുകൾ കാണില്ല.”

— Adiós —dijo el zorro—. He aquí mi secreto, que no puede ser más simple: sólo con el corazón se puede ver bien; lo esencial es invisible para los ojos.

“ഉള്ളിലുള്ളതു് കണ്ണുകൾ കാണില്ല,” മറക്കാതിരിക്കാൻ േവണ്ടി ലിറ്റിൽ പ്രിൻസ് അതുരുക്കഴിച്ചു.

— Lo esencial es invisible para los ojos —repitió el principito para acordarse.

“നിെന്റ പൂവിനു േവണ്ടി നീ കളഞ്ഞ സമയം തെന്നയാ ണു് നിെന്റ പൂവിെന നിനക്കത്ര പ്രധാനമാക്കുന്നതും.”

— Lo que hace más importante a tu rosa, es el tiempo que tú has perdido con ella.

“എെന്റ പൂവിനു േവണ്ടി ഞാൻ കളഞ്ഞ സമയം തെന്ന യാണു്…” മറക്കാതിരിക്കാൻ േവണ്ടി ലിറ്റിൽ പ്രിൻസ് ആവർത്തിച്ചു.

— Es el tiempo que yo he perdido con ella… —repitió el principito para recordarlo.

“ആളുകൾ ആ സത്യം മറന്നുകഴിഞ്ഞു,” കുറുക്കൻ പറ ഞ്ഞു. “പേക്ഷ, നീയതു മറക്കരുതു്. നീ എന്തിെന ഇണ ക്കിേയാ, അതിനു നീയാണുത്തരവാദി. നിെന്റ പൂവിെന്റ ഉത്തരവാദിത്വം നിനക്കാണു്…”

— Los hombres han olvidado esta verdad —dijo el zorro—, pero tú no debes olvidarla. Eres responsable para siempre de lo que has domesticado. Tú eres responsable de tu rosa…

“എെന്റ പൂവിെന്റ ഉത്തരവാദിത്വം എനിക്കാണു്…” മറ ക്കാതിരിക്കാൻ േവണ്ടി ലിറ്റിൽ പ്രിൻസ് ആവർത്തിച്ചു.

— Yo soy responsable de mi rosa… —repitió el principito a fin de recordarlo.

ഇരുപത്തിരണ്ടു്

XXII

“ഗുഡ് േമാണിംഗ്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

— ¡Buenos días! —dijo el principito.

“ഗുഡ് േമാണിംഗ്,” റയിൽേവ സ്വിച്ച്മാൻ പറഞ്ഞു.

— ¡Buenos días! —respondió el guardavía.

“താങ്കൾ ഇവിെട എന്തു െചയ്യുന്നു?”

— ¿Qué haces aquí? —le preguntó el principito.

“ഞാൻ യാത്രക്കാെര ആയിരം വീതമുള്ള െകട്ടുകളാക്കി തരം തിരിക്കുന്നു,” സ്വിച്ച്മാൻ പറഞ്ഞു. “എന്നിട്ടവെര വണ്ടിയിൽ കയറ്റി പറഞ്ഞുവിടുന്നു, ചിലെര ഇടേത്താട്ടു്, ചിലെര വലേത്താട്ടു്.”

— Formo con los viajeros paquetes de mil y despacho los trenes que los llevan, ya a la derecha, ya a la izquierda.

ഈ സമയത്തു് പ്രകാശമാനമായ ഒരു എക്സ്പ്രസ് െട്ര യിൻ സ്വിച്ച്മാെന്റ ക്യാബിൻ പിടിച്ചുകുലുക്കിെക്കാണ്ടു് ഇടിമുഴക്കേത്താെട പാഞ്ഞുേപായി.

Y un tren rápido iluminado, rugiendo como el trueno, hizo temblar la caseta del guardavía.

“അവർ വളെര തിരക്കിലാണേല്ലാ,” ലിറ്റിൽ പ്രിൻസ് പറ ഞ്ഞു. “അവർ എന്തു േതടിേപ്പാവുകയാണു്?”

— Tienen mucha prisa —dijo el principito—. ¿Qué buscan?

“അതു െട്രയിൻ ൈഡ്രവർക്കു േപാലുമറിയില്ല,” സ്വിച്ച്മാൻ പറഞ്ഞു.

— Ni siquiera el conductor de la locomotora lo sabe —dijo el guardavía.

ഈ സമയത്തു് മെറ്റാെരക്സ്പ്രസ് ഒച്ചയും െവളിച്ചവുമായി എതിർദിശയിേലക്കു കുതിച്ചുപാഞ്ഞു.

Un segundo rápido iluminado rugió en sentido inverso.

“േപായവർ ഇത്ര േവഗം തിരിച്ചുവേന്നാ?” ലിറ്റിൽ പ്രിൻ സ് േചാദിച്ചു.

— ¿Ya vuelve? —preguntó el principito.

“േപായവരല്ല, വരുന്നതു്,” സ്വിച്ച്മാൻ പറഞ്ഞു. “ഇെതാ രു വച്ചുമാറ്റമാണു്.”

— No son los mismos —contestó el guardavía—. Es un cambio.

“സ്വസ്ഥാനത്തവർക്കു സ്വസ്ഥത ലഭിച്ചിേല്ല?”

— ¿No se sentían contentos donde estaban?

“സ്വസ്ഥാനത്തു സ്വസ്ഥത ലഭിച്ചിട്ടാരുമില്ല,” സ്വിച്ച്മാൻ പറഞ്ഞു.

— Nunca se siente uno contento donde está —respondió el guardavía.

മൂന്നാമെതാെരക്സ്പ്രസിെന്റ ഗർജ്ജനം അവർ േകട്ടു.

Y rugió el trueno de un tercer rápido iluminado.

“ആദ്യം േപായവരുെട പിന്നാെല േപാവുകയാേണാ ഇവർ?” ലിറ്റിൽ പ്രിൻസ് േചാദിച്ചു.

— ¿Van persiguiendo a los primeros viajeros? —preguntó el principito.

“അവർ ഒന്നിെന്റയും പിന്നാെല േപാവുകയല്ല,” സ്വി ച്ച്മാൻ പറഞ്ഞു. “അവർ ഉള്ളിൽക്കിടന്നുറങ്ങുകയാണു്, അെല്ലങ്കിൽ േകാട്ടുവായുമിട്ടിരിക്കുകയാണു്. കുട്ടികൾ മാ ത്രം ജനാലച്ചില്ലുകളിൽ മൂക്കമർത്തിവച്ചു നില്ക്കുന്നു.”

— No persiguen absolutamente nada —le dijo el guardavía—; duermen o bostezan allí dentro. Únicamente los niños aplastan su nariz contra los vidrios.

“തങ്ങൾെക്കന്താണു േവണ്ടെതന്നു് കുട്ടികൾക്കു മാത്രമ റിയാം,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഒരു തുണിപ്പാവയ്ക്കു േമൽ അവർ സമയം കളയും; അങ്ങെന അവർക്കതു പ്ര ധാനെപ്പട്ടതുമാകും. അതു പിെന്ന ആെരങ്കിലും എടുത്തു െകാണ്ടു േപായാൽ അവർ കരയുകയായി…”

— Únicamente los niños saben lo que buscan —dijo el principito. Pierden el tiempo con una muñeca de trapo que viene a ser lo más importante para ellos y si se la quitan, lloran…

“അവർ ഭാഗ്യം െചയ്തവരാണു്,” സ്വിച്ച്മാൻ പറഞ്ഞു.

— ¡Qué suerte tienen! —dijo el guardavía.

ഇരുപത്തിമൂന്നു്

XXIII

“ഗുഡ് േമാണിംഗ്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

— ¡Buenos días! —dijo el principito.

“ഗുഡ് േമാണിംഗ്,” കച്ചവടക്കാരൻ പറഞ്ഞു.

— ¡Buenos días! —respondió el comerciante.

ദാഹശമനത്തിനുള്ള ഗുളികയാണു് അയാൾ വിറ്റുെകാ ണ്ടിരുന്നതു്. ഒരു ഗുളിക വിഴുങ്ങിയാൽ പിെന്ന ഒരാഴ്ച േത്തക്കു് െവള്ളം കുടിേക്കണ്ട കാര്യമില്ല.

Era un comerciante de píldoras perfeccionadas que quitan la sed. Se toma una por semana y ya no se sienten ganas de beber.

“അതു െകാെണ്ടന്താ ഗുണം?” ലിറ്റിൽ പ്രിൻസ് േചാദിച്ചു.

— ¿Por qué vendes eso? —preguntó el principito.

“അത്രയും സമയം കൂടി നമുക്കു ലാഭിക്കാമേല്ലാ,” കച്ച വടക്കാരൻ പറഞ്ഞു. “ആഴ്ചയിൽ അമ്പത്തിമൂന്നു മിനിട്ടു് ഇതു വഴി ലാഭിക്കാെമന്നു് വിദഗ്ദ്ധർ കണക്കു കൂട്ടിയിരി ക്കുന്നു.”

— Porque con esto se economiza mucho tiempo. Según el cálculo hecho por los expertos, se ahorran cincuenta y tres minutos por semana.

“ആ അമ്പത്തിമൂന്നു മിനിട്ടു െകാണ്ടു് ഞാൻ എന്തു െചയ്യും?”

— ¿Y qué se hace con esos cincuenta y tres minutos?

“നിനക്കിഷ്ടമുള്ളെതന്തും.”

— Lo que cada uno quiere… ”

“ഇഷ്ടമുള്ളതു െചയ്യാൻ അമ്പത്തിമൂന്നു മിനിെട്ടനിക്കു കി ട്ടിയാൽ,” ലിറ്റിൽ പ്രിൻസ് സ്വയം പറഞ്ഞു, “ഒരു െതളി നീരുറവയിേലക്കു ഞാൻ സാവകാശം നടന്നുേപാകും.”

“Si yo dispusiera de cincuenta y tres minutos —pensó el principito— caminaría suavemente hacia una fuente…”

ഇരുപത്തിനാലു്

XXIV

മരുഭൂമിയിൽ വച്ചു് എനിക്കപകടം പിണഞ്ഞിട്ടു് എട്ടാമ െത്ത ദിവസമാണന്നു്; കച്ചവടക്കാരെന്റ കഥ േകട്ടുെകാ ണ്ടിരിക്കുേമ്പാൾ ൈകയിലുള്ള െവള്ളത്തിെന്റ അവസാ നെത്ത തുള്ളി ഞാൻ ഊറ്റിക്കുടിക്കുകയായിരുന്നു.

Era el octavo día de mi avería en el desierto y había escuchado la historia del comerciante bebiendo la última gota de mi provisión de agua.

“ആഹാ,” ഞാൻ ലിറ്റിൽ പ്രിൻസിേനാടു പറഞ്ഞു, “നി െന്റ കഥകൾ േകൾക്കാൻ രസകരം തെന്ന. പേക്ഷ, എെന്റ വിമാനത്തിെന്റ േകടു തീർക്കാൻ എനിക്കിനി യും കഴിഞ്ഞിട്ടില്ല. കുടിക്കാനാകെട്ട, ഒരു തുള്ളി െവള്ളം ബാക്കിയില്ല. ഒരു നീരുറവയുള്ളിടേത്തക്കു സാവകാശം നടന്നുേപാകാൻ എനിക്കും വിേരാധെമാന്നുമില്ല!”

— ¡Ah —le dije al principito—, son muy bonitos tus cuentos, pero yo no he reparado mi avión, no tengo nada para beber y sería muy feliz si pudiera irme muy tranquilo en busca de una fuente!

“എെന്റ കൂട്ടുകാരൻ കുറുക്കൻ…” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

— Mi amigo el zorro…, me dijo…

“എെന്റ െകാച്ചുചങ്ങാതീ, ഇതു കുറുക്കനുമായി ബന്ധെപ്പ ട്ട വിഷയമല്ല!”

— No se trata ahora del zorro, muchachito…

“എന്തുെകാണ്ടു്?”

— ¿Por qué?

“നമ്മൾ ദാഹിച്ചു മരിക്കാൻ േപാവുകയാെണന്നതുെകാണ്ടു്.”

— Porque nos vamos a morir de sed…

എെന്റ മനസ്സിലുള്ളതു പിടി കിട്ടാത്തതു െകാണ്ടു് അവ െന്റ മറുപടി ഇങ്ങെനയായിരുന്നു:

No comprendió mi razonamiento y replicó:

“മരണത്തിെന്റ വക്കത്താെണങ്കിലും ഒരു കൂട്ടുകാരെന കിട്ടുന്നതു് നല്ല കാര്യമാണു്. ഒരു കുറുക്കെന കൂട്ടുകാരനാ യി കിട്ടിയേപ്പാൾ എനിെക്കന്തു സേന്താഷമാെയേന്നാ!”

— Es bueno haber tenido un amigo, aún si vamos a morir. Yo estoy muy contento de haber tenido un amigo zorro.

“അപകടെമന്നു പറഞ്ഞാൽ അവനു മനസ്സിലാവില്ല,” ഞാൻ എേന്നാടു തെന്ന പറഞ്ഞു. “അവനു വിശപ്പും ദാ ഹവുെമാന്നുമില്ല. അല്പം സൂര്യപ്രകാശം കിട്ടിയാൽ അവ നതു മതി.”

“Es incapaz de medir el peligro —me dije — Nunca tiene hambre ni sed y un poco de sol le basta…”

എന്നാൽ ലിറ്റിൽ പ്രിൻസ് എെന്ന േനാക്കിനില്ക്കുകയായി രുന്നു; എെന്റ ചിന്തയ്ക്കു് അവൻ മറുപടിയും തന്നു:

El principito me miró y respondió a mi pensamiento:

“എനിക്കും ദാഹിക്കുന്നു… നമുക്കിവിെടെയങ്ങാനും കി ണറുേണ്ടാ എന്നു േനാക്കാം…”

— Tengo sed también… vamos a buscar un pozo…

ഞാൻ തളർച്ച കാണിക്കുന്ന ഒരു േചഷ്ട കാണിച്ചു. ഒരു മരുഭൂമിയുെട ൈവപുല്യത്തിൽ, ഒരു ദിശാേബാധവുമില്ലാ െത, കിണറു േനാക്കി നടക്കുക എന്നതു് വിഡ്ഢിത്തമാണു്.

Tuve un gesto de cansancio; es absurdo buscar un pozo, al azar, en la inmensidad del desierto. Sin embargo, nos pusimos en marcha.

എന്നാല്ക്കൂടി ഞങ്ങൾ നടന്നു തുടങ്ങി. മണിക്കൂറുകേളാളം മൗനമായി ഞങ്ങൾ നടന്നു; ഒടുവിൽ രാത്രിയായി, നക്ഷത്രങ്ങൾ പുറത്തുവന്നു തുടങ്ങി. ദാഹം കാരണം എനിക്കു പനിച്ചു തുടങ്ങിയിരുന്നു. സ്വപ്നത്തി െലന്ന േപാെല ഞാൻ നക്ഷത്രങ്ങെള േനാക്കി. ലിറ്റിൽ പ്രിൻസിെന്റ വാക്കുകൾ എെന്റ ഓർമ്മയിൽ നൃത്തം വയ്ക്കുകയായിരുന്നു.

Después de dos horas de caminar en silencio, cayó la noche y las estrellas comenzaron a brillar. Yo las veía como en sueño, pues a causa de la sed tenía un poco de fiebre. Las palabras del principito danzaban en mi mente.

“അേപ്പാൾ നിനക്കും ദാഹമുണ്ടേല്ല?” ഞാൻ േചാദിച്ചു.

— ¿Tienes sed, tú también? —le pregunté.