あのときの王子くん / ലിറ്റിൽ പ്രിൻസ് — w językach japońskim i malajalam. Strona 9

Japońsko-malajalam dwujęzyczna książka

アントワーヌ・ド・サン=テグジュペリ

あのときの王子くん

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

「ぼうや、ぼくはもっと、きみのわらいごえがききたいよ……」

“കുട്ടീ, നീ വീണ്ടും ചിരിക്കുന്നതു് എനിക്കു േകൾക്കണം,” ഞാൻ പറഞ്ഞു.

でも、その子はいった。

പേക്ഷ, അവൻ പറഞ്ഞതിതാണു്:

「夜がくれば、1年になる。ぼくの星が、ちょうど、1年まえにおっこちたところの上にくるんだ……」

“ഇന്നു രാത്രിയിൽ ഒരു െകാല്ലം തികയും. കഴിഞ്ഞ െകാ ല്ലം ഞാൻ ഭൂമിയിൽ വന്നിറങ്ങിയ അേത സ്ഥാനത്തിനു േനേര മുകളിലായി എെന്റ നക്ഷത്രം നില്പുണ്ടാവും.”

「ぼうや、これはわるいゆめなんだろ? ヘビのことも、会うことも、星のことも……」

“കുട്ടീ,” ഞാൻ പറഞ്ഞു, “ഇെതല്ലാം ഒരു ദുഃസ്വപ്നമേല്ല? പാമ്പുമായുള്ള ആ സംഭാഷണവും തമ്മിൽ കാണാെമന്നു പറഞ്ഞിരിക്കുന്ന ആ സ്ഥലവും നക്ഷത്രവുെമാെക്ക…”

でも、その子は、ぼくのきいたことにこたえず、こういった。

പേക്ഷ, എെന്റ േചാദ്യത്തിനു് അവൻ മറുപടി പറഞ്ഞില്ല.

「だいじなものっていうのは、見えないんだ……」

പകരം അവൻ പറഞ്ഞു:
“കാണാെത കിടക്കുന്നതാണു് പ്രധാനെപ്പട്ട കാര്യം…”

「そうだね……」

“അെത, അെതനിക്കറിയാം…”

「それは花もおんなじ。きみがどこかの星にある花をすきになったら、夜、空を見るのがここちよくなる。どの星にもみんな、花がさいてるんだ……」

“പൂവിെന്റ കാര്യത്തിലും അതു ശരിയാണു്. ഒരു നക്ഷത്ര ത്തിൽ ജീവിക്കുന്ന പൂവിെനയാണു് നിങ്ങൾ േസ്നഹിക്കു ന്നെതങ്കിൽ രാത്രിയിൽ ആകാശേത്തക്കു േനാക്കിനില്ക്കു ന്നതു നല്ലതായിരിക്കും. എല്ലാ നക്ഷത്രങ്ങളിലും പൂക്കൾ വിടർന്നു നില്പുണ്ടാവും…”

「そうだね……」

“അെത, എനിക്കറിയാം…”

「それは水もおんなじ。きみがぼくにのませてくれた水は、まるで音楽おんがくみたいだった。くるくるとロープのおかげ……そうでしょ……よかったよね……」

“െവള്ളത്തിെന്റ കാര്യവും അതു തെന്ന. ആ കപ്പി കാര ണം, ആ കയറു കാരണം നിങ്ങൾ എനിക്കു കുടിക്കാൻ തന്ന െവള്ളം സംഗീതം േപാെലയായിരുന്നു. നിങ്ങൾ ക്കേതാർമ്മയുേണ്ടാ? അതു നല്ലതായിരുന്നു…”

「そうだね……」

“അെത, എനിക്കറിയാം…”

「きみは、夜になると、星空をながめる。ぼくんちはちいさすぎるから、どれだかおしえてあげられないんだけど、かえって、そのほうがいいんだ。ぼくの星っていうのは、きみにとっては、あのたくさんのうちのひとつ。だから、どんな星だって、きみは見るのがすきになる……みんなみんな、きみの友だちになる。そうして、ぼくはきみに、おくりものをするんだよ……」

“രാത്രിയിൽ നിങ്ങൾ ആകാശേത്തക്കു േനാക്കിനില്ക്കും. എെന്റ നക്ഷത്രം അത്ര െചറുതായതിനാൽ അതിെന്റ സ്ഥാനം ചൂണ്ടിക്കാണിച്ചു തരാൻ എനിക്കു കഴിയില്ല. അതങ്ങെനയാവുന്നതാണു നല്ലതും. എെന്റ നക്ഷത്രം നിങ്ങൾക്കു മെറ്റാരു നക്ഷത്രം മാത്രമായിരിക്കും. അതി നാൽ നിങ്ങൾക്കു് ആകാശെത്ത എല്ലാ നക്ഷത്രങ്ങെള യും കാണാൻ ഇഷ്ടമായിരിക്കും… അവെരല്ലാം നിങ്ങ ളുെട കൂട്ടുകാരുമാവും. അതിനും പുറേമ ഞാൻ നിങ്ങൾ െക്കാരു സമ്മാനം തരാൻ േപാവുകയുമാണു്.”

その子は、からからとわらった。

അവൻ പിെന്നയും ചിരിച്ചു.

「ねぇ、ぼうや、ぼうや。ぼくは、そのわらいごえが大すきなんだ!」

“ലിറ്റിൽ പ്രിൻസ്! ലിറ്റിൽ പ്രിൻസ്! ആ ചിരി േകൾ ക്കാൻ എനിെക്കന്തിഷ്ടമാെണേന്നാ!”

「うん、それがぼくのおくりもの……水とおんなじ……」

“അതു തെന്നയാെണെന്റ സമ്മാനം! നാം െവള്ളം കുടി ച്ച ആ സമയെത്തന്നേപാെല…”

「どういうこと?」

“നീെയന്താണു പറഞ്ഞുെകാണ്ടു വരുന്നതു്?”

「ひとには、みんなそれぞれにとっての星があるんだ。たびびとには、星は目じるし。ほかのひとにとっては、ほんのちいさなあかりにすぎない。あたまのいいひとにとっては、しらべるものだし、あのしごとにんげんにとっては、お金のもと。でも、そういう星だけど、どの星もみんな、なんにもいわない。で、きみにも、だれともちがう星があるんだよ……」

“എല്ലാവർക്കുമുണ്ടു് നക്ഷത്രങ്ങൾ,” അവൻ പറഞ്ഞു. “പേക്ഷ, അവ ഒന്നല്ല. സഞ്ചാരികൾക്കവ വഴികാട്ടിക ളാണു്. മറ്റുള്ളവർക്കു് െവറും െകാച്ചുവിളക്കുകളും. മറ്റു ചി ലർക്കു്, പണ്ഡിതന്മാർക്കു്, വിഷമപ്രശ്നങ്ങളാണവ. ആ ബിസിനസ്സുകാരനു് അവ സ്വർണ്ണനാണയങ്ങളായിരു ന്നു. പേക്ഷ, അവെയല്ലാം നിശബ്ദനക്ഷത്രങ്ങളാണു്. പേക്ഷ, നിങ്ങൾക്കു്, നിങ്ങൾക്കു മാത്രം മറ്റാർക്കും കിട്ടാ ത്ത നക്ഷത്രങ്ങളുണ്ടാവും.”

「どういう、こと?」

“നീെയന്താണു പറയുന്നതു്?”

「夜、空をながめたとき、そのどれかにぼくがすんでるんだから、そのどれかでぼくがわらってるんだから、きみにとっては、まるで星みんながわらってるみたいになる。きみには、わらってくれる星空があるってこと!」

“രാത്രിയിൽ നിങ്ങൾ ആകാശേത്തക്കു േനാക്കിനില്ക്കു േമ്പാൾ, ആ നക്ഷത്രങ്ങളിെലാന്നിൽ ഞാനുെണ്ടന്ന തിനാൽ, ആ നക്ഷത്രങ്ങളിെലാന്നിൽ ഞാനിരുന്നു ചി രിക്കുന്നുെണ്ടന്നതിനാൽ, എല്ലാ നക്ഷത്രങ്ങളും തെന്ന േനാക്കി ചിരിക്കുന്നതായി നിങ്ങൾക്കു േതാന്നും. നിങ്ങൾ മാത്രേമ ചിരിക്കുന്ന നക്ഷത്രങ്ങെള കാണൂ!”

その子は、からからとわらった。

അവൻ പിെന്നയും ചിരിച്ചു.

「だから、きみの心がいえたら(ひとの心はいつかはいえるものだから)、きみは、ぼくとであえてよかったっておもうよ。きみは、いつでもぼくの友だち。きみは、ぼくといっしょにわらいたくてたまらない。だから、きみはときどき、まどをあける、こんなふうに、たのしくなりたくて……

“നിങ്ങളുെട ദുഃഖം ശമിക്കുേമ്പാൾ (കാലം ശമിപ്പിക്കാത്ത ഏതു ദുഃഖമിരിക്കുന്നു!) എെന്ന പരിചയെപ്പട്ടതിൽ നി ങ്ങൾ സന്തുഷ്ടനായിരിക്കും. നിങ്ങൾ എന്നും എെന്റ േസ്ന ഹിതനായിരിക്കും. എേന്നാെടാപ്പം ചിരിക്കാൻ നിങ്ങൾ ക്കാഗ്രഹം േതാന്നും. അതിെന്റ രസത്തിനു മാത്രമായി ചിലേപ്പാൾ നിങ്ങൾ ജനാല തുറന്നിടും.

だから、きみの友だちはびっくりするだろうね、じぶんのまえで、きみが空を見ながらわらってるんだもん。そうしたら、きみはこんなふうにいう。『そうだ、星空は、いつだってぼくをわらわせてくれる!』だから、そのひとたちは、きみのあたまがおかしくなったとおもう。ぼくはきみに、とってもたちのわるいいたずらをするってわけ……」

ആകാശേത്ത ക്കു േനാക്കി നിങ്ങൾ ചിരിക്കുന്നതു കാണുേമ്പാൾ നിങ്ങ ളുെട േസ്നഹിതന്മാർക്കു തീർച്ചയായും അമ്പരപ്പുണ്ടാവും! അേപ്പാൾ നിങ്ങൾ അവേരാടു പറയും: ‘അെത, നക്ഷത്ര ങ്ങൾ കാണുേമ്പാൾ എനിക്കു ചിരി വരും!’ നിങ്ങൾക്കു വട്ടാെണന്നു് അവർ വിധിെയഴുതും. അതു ഞാൻ നിങ്ങൾ ക്കു േമൽ പ്രേയാഗിക്കുന്ന േമാശെപ്പെട്ടാരു കൗശലമാ യിരിക്കും…”

そして、からからとわらった。

അവൻ പിെന്നയും ചിരിച്ചു.

「星空のかわりに、からからわらう、ちいさなすずを、たくさんあげたみたいなもんだね……」

“നക്ഷത്രങ്ങൾക്കു പകരം ചിരിക്കുന്ന കുഞ്ഞുമണികളാ ണു ഞാൻ നിങ്ങൾക്കു തന്നെതന്ന േപാെലയായിരിക്കു മതു്.”

からからとわらった。それからまた、ちゃんとしたこえで。

എന്നിട്ടവൻ വീണ്ടും ചിരിച്ചു. പിെന്ന അവെന്റ മുഖത്തു് ഗൗരവഭാവം തിരിച്ചുവന്നു.

「夜には……だから……来ないで。」

“ഇന്നു രാത്രിയിൽ… അറിയാമേല്ലാ… നിങ്ങൾ വരരുതു്.”

「きみを、ひとりにはしない。」

“ഞാൻ നിെന്ന ഒറ്റയ്ക്കു വിടില്ല,” ഞാൻ പറഞ്ഞു.

「ぼく、ぼろぼろに見えるけど……ちょっと死にそうに見えるけど、そういうものなんだ。見に来ないで。そんなことしなくていいから……」

“ഞാൻ േവദനിക്കുന്നതായി നിങ്ങൾക്കു േതാന്നും; ഞാൻ മരിക്കുകയാെണന്നു നിങ്ങൾക്കു േതാന്നും. അതങ്ങെന യാണു്. അതു കാണാനായി വരരുതു്. അതുെകാണ്ടു് ഒരു ഗുണവും നിങ്ങൾക്കുണ്ടാവില്ല…”

「きみを、ひとりにはしない。」

“ഞാൻ നിെന്ന ഒറ്റയ്ക്കു വിടില്ല.”

でも、その子は気になるようだった。

അവെന്റ മുഖത്തു് ഉത്കണ്ഠ നിഴലിച്ചു.

「あのね……ヘビがいるんだよ。きみにかみつくといけないから……ヘビっていうのは、すぐおそいかかるから、ほしいままに、かみつくかもしれない……」

“ഞാനിതു പറയുന്നതു്… ആ പാമ്പിെന്റ കാര്യമായതു െകാണ്ടാണു്. അവൻ നിങ്ങെള കടിക്കാൻ പാടില്ല. പാ മ്പുകൾ ദുഷ്ടബുദ്ധികളാണു്. അവർ ചിലേപ്പാൾ രസത്തി നു േവണ്ടി നിങ്ങെള കടിെച്ചന്നു വരും…”

「きみを、ひとりにはしない。」

“ഞാൻ നിെന്ന ഒറ്റയ്ക്കു വിടില്ല.”

でも、ふっと、その子はおちついて、

ൈധര്യം െകാടുക്കുന്ന എേന്താ ചിന്ത അവെന്റ മനസ്സിൽ വന്നേപാെല േതാന്നി:

「そっか、どくは、またかみつくときには、もうなくなってるんだ……」

“രണ്ടാമതു കടിക്കാൻ േവണ്ടി അവയ്ക്കു വിഷമുണ്ടാവിെല്ല ന്നു പറയുന്നതു് ശരിയാണു്.”

あの夜、ぼくは、あの子がまたあるきはじめたことに気がつかなかった。あの子は、音もなくぬけだしていた。ぼくがなんとかおいつくと、あの子は、わき目もふらず、はや足であるいていた。あの子はただ、こういった。

അന്നു രാത്രിയിൽ അവൻ തെന്റ യാത്രയ്ക്കിറങ്ങുന്നതു് ഞാൻ കാണാെതേപായി. ഒെരാച്ചയും േകൾപ്പിക്കാ െത അവൻ സ്ഥലം വിടുകയായിരുന്നു. ഒടുവിൽ, ഞാൻ പിന്നാെലേയാടി അവെനാപ്പെമത്തിയേപ്പാൾ കാലുറ പ്പിച്ചു ചവിട്ടി, അതിേവഗം നടക്കുകയാണവൻ. അവൻ ഇത്രമാത്രം പറഞ്ഞു:

「あっ、来たんだ……」

“ആഹാ, നിങ്ങളിെങ്ങത്തിേയാ…”

それから、あの子はぼくの手をとったんだけど、またなやみだした。

അവൻ എെന്റ ൈക പിടിച്ചു. പേക്ഷ, അവെന്റ ഉത്കണ്ഠ മാറിയിരുന്നില്ല.

「だめだよ。きみがきずつくだけだよ。ぼくは死んだみたいに見えるけど、ほんとうはそうじゃない……」

“നിങ്ങൾ വന്നതു െതറ്റായിേപ്പായി. നി ങ്ങൾ വിഷമിക്കും. എെന്നക്കാണുേമ്പാൾ മരിച്ച േപാെല േതാന്നും; പേക്ഷ, അതു ശരിയായിരിക്കില്ല…”

ぼくは、なにもいわない。

ഞാൻ ഒന്നും മിണ്ടിയില്ല.

「わかるよね。とおすぎるんだ。ぼくは、このからだをもっていけないんだ。おもすぎるんだ。」

“ഞാൻ പറയുന്നതു മനസ്സിലാവുന്നുേണ്ടാ?… വളെരയ കെലയാണതു്. അത്രയും ദൂരം ഈ ഉടൽ ഒപ്പം െകാ ണ്ടുേപാകാൻ എനിക്കു കഴിയില്ല. വലിയ ഭാരമാണ തിനു്.”

ぼくは、なにもいわない。

ഞാൻ ഒന്നും മിണ്ടിയില്ല.

「でもそれは、ぬぎすてた、ぬけがらとおんなじ。ぬけがらなら、せつなくはない……」

“എന്നാലതിെന അനാഥമായ പഴെയാരു കക്കാേയാട്ടി േപാെല കണ്ടാൽ മതി. പഴയ കക്കാേയാട്ടികളിൽ ദുഃഖ കരമായി ഒന്നുമില്ല…”

ぼくは、なにもいわない。

ഞാൻ ഒന്നും മിണ്ടിയില്ല.

あの子は、ちょっとしずんだ。でもまた、こえをふりしぼった。

എെന്റ പ്രതികരണമില്ലായ്മ അവെന നിരുത്സാഹെപ്പടു ത്തിെയന്നു േതാന്നി. എന്നാലും അവൻ ഒരു ശ്രമം കൂടി നടത്തി.

「すてきなこと、だよね。ぼくも、星をながめるよ。星はみんな、さびたくるくるのついた井戸なんだ。星はみんな、ぼくに、のむものをそそいでくれる……」

“േനാക്കൂ, എത്ര സുന്ദരമായിരിക്കുമതു്. ഞാനും നക്ഷത്ര ങ്ങെള േനാക്കിനില്ക്കും. എല്ലാ നക്ഷത്രങ്ങളും തുരുമ്പിച്ച കപ്പിയുള്ള കിണറുകളായിരിക്കും. എല്ലാ നക്ഷത്രങ്ങ ളും എനിക്കു കുടിക്കാനായി പുതുെവള്ളം േകാരിെയാ ഴിക്കും…”

ぼくは、なにもいわない。

ഞാൻ ഒന്നും മിണ്ടിയില്ല.

「すっごくたのしい! きみには5おくのすずがあって、ぼくには5おくの水くみ場がある……」

“എന്തു രസമായിരിക്കുമതു്! നിങ്ങൾക്കവ അമ്പതു േകാ ടി കുഞ്ഞുമണികളായിരിക്കും; എനിക്കു് അമ്പതു േകാടി െതളിനീരുറവകളും…”

そしてその子も、なにもいわない。だって、ないていたんだから……

അവനും പിെന്ന ഒന്നും മിണ്ടിയില്ല; അവൻ കരയുകയാ യിരുന്നു.

「ここだよ。ひとりで、あるかせて。」

“ഇതാ, ആ സ്ഥലെമത്തി. ഇനി ഞാൻ ഒറ്റയ്ക്കു േപാകെട്ട.”

そういって、あの子はすわりこんだ。こわかったんだ。

അവൻ മണ്ണിലിരുന്നു; അവനു േപടിയായിരുന്നു.

あの子は、こうつづけた。

പിെന്ന അവൻ പറഞ്ഞു:

「わかるよね……ぼくの花に……ぼくは、かえさなきゃいけないんだ! それに、あの子はすっごくかよわい! それに、すっごくむじゃき! まわりからみをまもるのは、つまらない、よっつのトゲ……」

“എെന്റ പൂവിെന അറിയാമേല്ലാ… അവളുെട ഉത്തരവാ ദിത്വം എനിക്കാണു്. അവൾ തീെര ബലഹീനയാണു്. വളെര ശുദ്ധമനസ്കയുമാണു്. ഈ േലാകേത്താടു െപാ രുതിനില്ക്കാൻ ഒരു ഗുണവുമില്ലാത്ത നാലു മുള്ളുകേള അവൾക്കുള്ളു…”

ぼくもすわりこんだ。もう立ってはいられなかった。あの子はいった。

ഞാനും താെഴയിരുന്നു; എനിക്കു നില്ക്കാൻ പറ്റാതായിക്ക ഴിഞ്ഞിരുന്നു.

「ただ……それだけ……」

“അതാ… അേത്രയുള്ളു…”

あの子はちょっとためらって、そのあと立ち上がった。1ぽだけ、まえにすすむ。ぼくはうごけなかった。

അവൻ പിെന്നയുെമാന്നു മടിച്ചു; പിെന്ന അവൻ എഴുേന്ന റ്റു നിന്നു. അവൻ ഒരടി മുേന്നാട്ടു വച്ചു. എനിക്കനങ്ങാൻ കഴിഞ്ഞില്ല.

なにかが、きいろくひかっただけだった。くるぶしのちかく。あの子のうごきが、いっしゅんだけとまった。こえもなかった。あの子は、そうっとたおれた。木がたおれるようだった。音さえもしなかった。すなのせいだった。

അവെന്റ കണങ്കാലിനടുത്തു് ഒരു മഞ്ഞനിറം മിന്നിമായു ന്നേത കണ്ടുള്ളു. ഒരു നിമിഷം അവൻ നിേശ്ചഷ്ടനായി നിന്നു. അവൻ നിലവിളിച്ചില്ല. വളെര ശാന്തനായിട്ടാണു് അവൻ പതിച്ചതു്, ഒരു മരം വീഴുന്ന േപാെല. പൂഴിയായ തു കാരണം ഒെരാച്ചയുമുണ്ടായില്ല.

27

ഇരുപത്തിേയഴു്

いまとなっては、あれももう、6年まえのこと。……ぼくは、このできごとを、いままでだれにもはなさなかった。ひこうきなかまは、ぼくのかおをみて、ぶじにかえってきたことをよろこんでくれた。ぼくは、せつなかったけど、あいつらには、こういった。「いやあ、こりごりだよ……」

അതിനു േശഷം ആറു െകാല്ലം കടന്നുേപായിരിക്കുന്നു… ഈ കഥ ഞാൻ മുമ്പാേരാടും പറഞ്ഞിട്ടില്ല. ഞാൻ ജീവ േനാെട തിരിച്ചു വന്നതിൽ എെന്റ കൂട്ടുകാർക്കു സേന്താ ഷമായിരുന്നു. ഞാൻ ദുഃഖിതനായിരുന്നു; പേക്ഷ, ഞാൻ അവേരാടു പറഞ്ഞതു് “ഞാൻ ക്ഷീണിതനാണു്” എന്നാ യിരുന്നു.

もういまでは、ぼくの心も、ちょっといえている。その、つまり……まったくってわけじゃない。でも、ぼくにはよくわかっている。あの子は、じぶんの星にかえったんだ。だって、夜があけても、あの子のからだは、どこにも見あたらなかったから。からだは、そんなにおもくなかったんだろう……。そして、ぼくは夜、星に耳をかたむけるのがすきになった。5おくのすずとおんなじなんだ……

ഇേപ്പാൾ എെന്റ ദുഃഖത്തിനു് െതെല്ലാരു ശമനം കിട്ടിയി രിക്കുന്നു. എന്നു പറഞ്ഞാൽ… പൂർണ്ണമായി മാറിയിട്ടി ല്ല. അവൻ തെന്റ ഗ്രഹത്തിേലക്കു മടങ്ങിേപ്പായി എന്നു് എനിക്കുറപ്പാണു്; കാരണം, േനരം െവളുത്തേപ്പാൾ അവെന്റ ശരീരം ഞാൻ കണ്ടില്ല. അത്ര ഭാരക്കൂടുതലുള്ള ശരീരവുമായിരുന്നില്ല അതു്… രാത്രിയിൽ നക്ഷത്രങ്ങൾ ക്കു കാേതാർത്തു കിടക്കാൻ എനിക്കിഷ്ടമാണു്. അമ്പതു േകാടി കുഞ്ഞുമണികൾ മുഴങ്ങുന്ന േപാെലയാണതു്…

でも、ほんとに、とんでもないこともおこってしまった。くちわをあの王子くんにかいてあげたんだけど、ぼくはそれに、かわのひもをかきたすのをわすれていたんだ! そんなんじゃどうやっても、ヒツジをつなぐことはできない。なので、ぼくは、かんがえこんでしまう。『あの子の星では、どういうことになってるんだろう? ひょっとして、ヒツジが花をたべてやしないか……』

പേക്ഷ, വിചിത്രമായ ഒരു കാര്യമുണ്ടു്… ലിറ്റിൽ പ്രിൻസി നു േവണ്ടി ആ വായ്പൂട്ടു വരച്ചു െകാടുക്കുേമ്പാൾ അതിൽ ഒരു േതാൽവാറു പിടിപ്പിക്കാൻ ഞാൻ വിട്ടുേപായി. അതില്ലാെത ആ വായ്പൂട്ടു് ആടിെന്റ മുഖത്തു വച്ചുെകട്ടാൻ അവനു കഴിയുകയുമില്ല. അേപ്പാൾ ഞാൻ ആേലാചിച്ചു േപാവുകയാണു്: എന്തായിരിക്കും അവെന്റ ഗ്രഹത്തിൽ നടന്നിട്ടുണ്ടാവുക? ആടു് അവെന്റ പൂവിെന കടിച്ചു തിന്നി ട്ടുണ്ടാവുേമാ?…

こうもかんがえる。『あるわけない! あの王子くんは、じぶんの花をひとばんじゅうガラスおおいのなかにかくして、ヒツジから目をはなさないはずだ……』そうすると、ぼくはしあわせになる。そして、星がみんな、そっとわらってくれる。

ഞാൻ തെന്ന അതിനു സമാധാനവും കാണും: “ഒരിക്ക ലുമില്ല! ലിറ്റിൽ പ്രിൻസ് എല്ലാ രാത്രിയും ഒരു സ്ഫടിക േഗാളം െകാണ്ടു് പൂവു് അടച്ചുവയ്ക്കാറുണ്ടു്; ആടു വന്നു കടി ക്കാെത അവൻ ശ്രദ്ധിക്കുകയും െചയ്യുന്നുണ്ടു്.” അേപ്പാൾ എനിക്കു സേന്താഷമായി. നക്ഷത്രങ്ങെളാന്നാെക മധുര തരമായി ചിരിക്കുകയും െചയ്യും.

また、こうもかんがえる。『ひとっていうのは、1どや2ど、気がゆるむけど、それがあぶないんだ! あの王子くんが夜、ガラスのおおいをわすれてしまったりとか、ヒツジが夜のうちに、こっそりぬけでたりとか……』そうすると、すずは、すっかりなみだにかわってしまう……

ചിലേപ്പാൾ എനിക്കു േതാന്നും: “ആർക്കും ഒരു നിമിഷ േത്തക്കു് ശ്രദ്ധെയാന്നു മാറിേപ്പാകാമേല്ലാ; അതു മതി! ഒരു രാത്രിയിൽ അവൻ സ്ഫടികേഗാളത്തിെന്റ കാര്യം മറ ന്നുെവന്നു വരാം, ആടു് രാത്രിയിൽ ഒച്ചയുണ്ടാക്കാെത പു റത്തു ചാടിെയന്നു വരാം… അേപ്പാൾ കുഞ്ഞുമണികൾ കണ്ണീർത്തുള്ളികളായി മാറുകയാണു്…”

すごく、ものすごく、ふしぎなことだ。あの王子くんが大すきなきみたちにも、そしてぼくにとっても、うちゅうってものが、ただそのどこかで、どこかしらないところで、ぼくたちのしらないヒツジが、ひとつバラをたべるか、たべないかってだけで、まったくべつのものになってしまうんだ……

ഇെതല്ലാം ഒരു മഹാരഹസ്യമാണു്. ലിറ്റിൽ പ്രിൻസിെന േസ്നഹിക്കുന്ന നിങ്ങൾക്കും. എനിക്കാകെട്ട, നമുെക്കവി െടെയന്നറിയാത്ത ഒരിടത്തു്, നാെമാരിക്കലും കണ്ടിട്ടി ല്ലാത്ത ഒരാടു് ഒരു േറാസാപ്പൂ തിന്നാൽ അഥവാ തിന്നി െല്ലങ്കിൽ ഈ പ്രപഞ്ചത്തിെന്റ അവസ്ഥ തെന്ന മാറി േപ്പാവുകയാണു്.

空を見てみよう。心でかんがえてみよう。『あのヒツジは、あの花をたべたのかな?』そうしたら、きみたちは、まったくべつのものが見えるはずだ……

ആകാശേത്തക്കു േനാക്കൂ. എന്നിട്ടു സ്വയം േചാദിക്കൂ: “ആടു് പൂവു തിേന്നാ ഇല്ലേയാ?” അതിനുള്ള ഉത്തരത്തി നനുസൃതമായി സകലതും മാറുന്നതു നിങ്ങൾക്കു കാണാം…

そして、おとなのひとは、ぜったい、ひとりもわからない。それがすっごくだいじなんだってことを!

അെതത്ര പ്രാധാന്യമുള്ള കാര്യമാെണന്നു് ഒരു മുതിർന്ന യാളും ഒരു കാലത്തും മനസ്സിലാക്കുകയുമില്ല!

これは、ぼくにとって、せかいでいちばんきれいで、いちばんせつないけしきです。さっきのページのものと、おなじけしきなんですが、きみたちによく見てもらいたいから、もういちどかきます。あのときの王子くんが、ちじょうにあらわれたのは、ここ。それからきえたのも、ここ。

ഇതാണു് എെന്ന സംബന്ധിച്ചിടേത്താളം, ഈ േലാക െത്ത ഏറ്റവും മേനാഹരവും ഏറ്റവും ദുഃഖകരവുമായ ഭൂദൃ ശ്യം. മുൻേപജിൽ കണ്ടതു തെന്നയാണിതു്. നിങ്ങളുെട ഓർമ്മയിൽ തറഞ്ഞു നില്ക്കാൻ േവണ്ടിയാണു് ഞാനതു് ഒന്നുകൂടി വരച്ചതു്. ഇവിെട വച്ചാണു് ലിറ്റിൽ പ്രിൻസ് ഈ േലാകത്തു പ്രത്യക്ഷനായതു്, പിന്നീടു് അപ്രത്യക്ഷ നായതും.

しっかり、このけしきを見てください。もし、いつかきみたちが、アフリカのさばくをたびしたとき、ここがちゃんとわかるように。それと、もし、ここをとおることがあったら、おねがいですから、たちどまって、星のしたで、ちょっとまってほしいんです!

എെന്നങ്കിലുെമാരിക്കൽ ആഫ്രിക്കൻ മരുഭൂമിയിലൂെട യാത്ര െചേയ്യണ്ടി വരുേമ്പാൾ ആ സ്ഥലം നിങ്ങൾ തി രിച്ചറിയും എന്നുറപ്പു വരുത്താനായി ശ്രദ്ധ വച്ചു് ഇതിേല ക്കു േനാക്കൂ. ആ സ്ഥലെത്തത്തിയാൽ ധൃതി വച്ചു േപാവു കയുമരുതു്. ആ നക്ഷത്രത്തിനു േനേര ചുവട്ടിലായി അല്പ േനരം നില്ക്കുക.

もし、そのとき、ひとりの子どもがきみたちのところへ来て、からからとわらって、こがね色のかみで、しつもんしてもこたえてくれなかったら、それがだれだか、わかるはずです。そんなことがあったら、どうか! ぼくの、ひどくせつないきもちを、どうにかしてください。すぐに、ぼくへ、てがみを書いてください。あの子がかえってきたよ、って……

അേപ്പാൾ ഒരു ബാലൻ മുന്നിൽ വരിക യാെണങ്കിൽ, അവൻ ചിരിക്കുകയാെണങ്കിൽ, അവെന്റ മുടിയ്ക്കു സ്വർണ്ണനിറമാെണങ്കിൽ, നിങ്ങളുെട േചാദ്യങ്ങൾ ക്കു് അവനിൽ നിന്നു മറുപടി കിട്ടുന്നിെല്ലങ്കിൽ—എങ്കിൽ അവനാരാെണന്നു് നിങ്ങൾക്കു മനസ്സിലാകും. അങ്ങ െനെയാന്നു സംഭവിച്ചാൽ ദയവായി എെന്ന ആശ്വസി പ്പിക്കുക. അവൻ മടങ്ങിവന്നുെവന്നു് എത്രയും േവഗം എെന്ന അറിയിക്കുക.

1943

1943