Mažasis princas / ലിറ്റിൽ പ്രിൻസ് — czytaj online. Strona 8

Litewsko-malajalam dwujęzyczna książka

Antoine de Saint-Exupéry

Mažasis princas

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

Tačiau į mano klausimą jis neatsakė. Tik paprastai tarė:

എെന്റ േചാദ്യത്തിനു് അവൻ ഉത്തരം പറഞ്ഞില്ല. അവൻ ഇത്രമാത്രം പറഞ്ഞു:

— Vanduo gali būti ir atgaiva širdžiai…

“െവള്ളം ഹൃദയത്തിനും നല്ലതായിരിക്കും…”

Nesupratau jo žodžių, bet tylėjau… Puikiai žinojau, kad nereikia klausinėti.

ആ മറുപടി എനിക്കു മനസ്സിലായിെല്ലങ്കിലും ഞാൻ തിരി െച്ചാന്നും പറഞ്ഞില്ല. അവേനാടു തിരിച്ചു േചാദിച്ചിട്ടു ഫല മിെല്ലന്നു് എനിക്കറിയാമായിരുന്നു.

Jis buvo pavargęs ir atsisėdo. Aš atsisėdau šalia. Kiek patylėjęs jis tarė:

അവൻ ക്ഷീണിച്ചിരുന്നു. അവൻ താെഴയിരുന്നു. ഞാൻ അവനരികിലിരുന്നു. അല്പേനരെത്ത മൗനത്തിനു േശ ഷം അവൻ പറഞ്ഞു:

— Žvaigždės gražios, nes kažkur auga gėlė, kurios nematyti…

“ഒരദൃശ്യപുഷ്പം ഉള്ളിലുള്ളതിനാൽ നക്ഷത്രങ്ങൾ മേനാ ഹരമാണു്.”

Atsakiau „žinoma“ ir tylėdamas žiūrėjau į mėnulio apšviestas smėlio vilnis.

ഞാൻ പറഞ്ഞു, “അെത, അതു ശരിയാണു്.” പിെന്ന മെറ്റാന്നും പറയാെത നിലാവത്തു പരന്നുപരന്നു കിട ക്കുന്ന മണൽത്തിട്ടകളിേലക്കു ഞാൻ കണ്ണയച്ചു.

— Dykuma graži, — pridūrė jis.

“മരുഭൂമി മേനാഹരമാണു്,” ലിറ്റിൽ പ്രിൻസ് കൂട്ടിേച്ചർത്തു.

Tai buvo tiesa. Dykuma man visada patiko. Sėdi ant smėlio kopos. Nieko nematai. Nieko negirdi. Ir vis dėlto tyla tarsi spinduliuoja…

അതു സത്യമായിരുന്നു. മരുഭൂമികൾ എനിെക്കന്നും പ്രി യെപ്പട്ടതായിരുന്നു. നിങ്ങൾ മരുഭൂമിയിെല മണല്ക്കൂന േമൽ ഇരിക്കുകയാണു്; നിങ്ങൾ യാെതാന്നും കാണു ന്നില്ല, യാെതാന്നും േകൾക്കുന്നില്ല. ആ നിശ്ശബ്ദതയിലും എേന്താ തിളങ്ങുന്നു, ഒരു സംഗീതം സ്പന്ദിക്കുന്നു…

— Dykuma atrodo graži dar ir dėl to, — paaiškino mažasis princas, — kad kažkur slepia šulinį…

“മരുഭൂമി മേനാഹരമാവുന്നതു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എവിെടേയാ അെതാരു കിണർ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതിനാലാണു്.”

Nustebau staiga supratęs, kodėl taip paslaptingai švyti smėlis. Kai buvau mažas berniukas, gyvenau sename name, ir žmonės pasakojo, kad jame paslėptas lobis. Žinoma, niekas niekada jo nerado, gal nė neieškojo. Tačiau jis tarsi užbūrė visą namą. Savo širdyje mano namas slėpė paslaptį…

മരുഭൂമിയുെട നിഗൂഢമായ ആ ദീപ്തിയ്ക്കു് െപെട്ടെന്നാരർ ത്ഥം ൈകവന്നതായി എനിക്കനുഭവെപ്പട്ടു. കുഞ്ഞാ യിരിക്കുേമ്പാൾ പഴെയാരു വീട്ടിലാണു് ഞാൻ താമ സിച്ചിരുന്നതു്. അതിനുള്ളിൽ എവിെടേയാ ഒരു നിധി കുഴിച്ചിട്ടിട്ടുെണ്ടന്നു് ആളുകൾ പറഞ്ഞിരുന്നു. അെത, അതു കെണ്ടത്താനുള്ള വഴി ആർക്കുമറിയില്ലായിരുന്നു, അതിനാരും ശ്രമിച്ചിട്ടു തെന്നയില്ലായിരുന്നു. പേക്ഷ, ആ വീടിനു് അെതാരു മാന്ത്രികപരിേവഷം നല്കിയിരുന്നു. എെന്റ വീടു് അതിെന്റ ഹൃദയത്തിെലവിെടേയാ ഒരു രഹ സ്യം ഒളിപ്പിച്ചു വച്ചിരിക്കുന്നു…

— Taip, — pasakiau mažajam princui, — nesvarbu, ar tai namas, ar žvaigždės, ar dykuma, bet jų grožio šaltinis nematomas!

“അെത,” ഞാൻ ലിറ്റിൽ പ്രിൻസിേനാടു പറഞ്ഞു, “വീടു്, നക്ഷത്രങ്ങൾ, മരുഭൂമി—അവയ്ക്കവയുെട സൗന്ദര്യം നല്കുന്നതു് പുറേമക്കദൃശ്യമായ െതേന്താ ആണു്.”

— Aš labai džiaugiuosi, kad tu sutinki su mano drauge lape.

“എെന്റ കുറുക്കൻ പറഞ്ഞതിേനാടു് നിങ്ങളും േയാജി ക്കുന്നുെവന്നതിൽ എനിക്കു സേന്താഷമുണ്ടു്,” അവൻ പറഞ്ഞു.

Paskui mažasis princas užmigo, aš paėmiau jį ant rankų ir leidausi į kelią. Buvau susijaudinęs. Man atrodė, kad nešu trapų lobį. Regėjosi, Žemėje nėra nieko trapesnio.

ലിറ്റിൽ പ്രിൻസിനു് ഉറക്കം വരുന്നുണ്ടായിരുന്നു; ഞാൻ അവെന ൈകകളിൽ േകാരിെയടുത്തു് വീണ്ടും നടന്നു. എെന്റ ഹൃദയം ഇളകിമറിയുകയായിരുന്നു. െതാട്ടാൽ െപാട്ടുന്ന ഒരു നിധിയാണു് ഞാൻ എടുത്തുെകാണ്ടു നട ക്കുന്നെതന്നു് എനിക്കു േതാന്നി. ഇത്ര േലാലമായ മെറ്റാ ന്നു് ഈ േലാകത്തിെല്ലന്നുേപാലും എനിക്കു േതാന്നി േപ്പായി.

Mėnulio šviesoje žiūrėjau į blyškią kaktą, į užmerktas akis, į vėjyje virpčiojančias plaukų sruogeles ir mąsčiau: „Tai, ką aš matau, tėra žievė. Svarbiausio nematyti…“

നിലാവിെന്റ െവളിച്ചത്തിൽ ആ വിളറിയ െനറ്റി ത്തടവും അടഞ്ഞ കണ്ണുകളും ഇളംകാറ്റത്തിളകുന്ന മുടിച്ചു രുളുകളും കണ്ടേപ്പാൾ ഞാൻ സ്വയം പറഞ്ഞു: “ഞാനി േപ്പാൾ കാണുന്നതു് പുറേന്താടു മാത്രമാണു്, സുപ്രധാന മായിട്ടുള്ളതു് അദൃശ്യമാണു്…”

Jo pravertos lūpos šyptelėjo, ir aš pagalvojau: „Kai žiūriu į šį miegantį princą, mane labiausiai jaudina jo ištikimybė gėlei, rožės paveikslas, kuris švyti jame tarsi žibinto liepsna net tada, kai jis miega…“ Ir supratau, kad jis kur kas trapesnis, nei atrodo. Žibintus reikia rūpestingai saugoti: vėjo gūsis juos gali užpūsti… Taip žingsniuodamas auštant priėjau šulinį.

ഒരർദ്ധമന്ദസ്മിതത്തിൽ അവെന്റ ചുണ്ടുകൾ പാതി വിടർ ന്നേപ്പാൾ ഞാൻ എെന്റ ആത്മഗതം തുടർന്നു: “ഈ കുഞ്ഞിെന എെന്റ ഹൃദയേത്താടത്ര അടുപ്പിക്കുന്നതു് ഒരു പൂവിേനാടുള്ള അവെന്റ ആത്മാർത്ഥതയാണു്—ഉറങ്ങുേമ്പാൾേപ്പാലും ഒരു പൂവിെന്റ ഓർമ്മ വിളക്കിൽ നാളം േപാെല അവെന്റയുള്ളിൽ െതളിഞ്ഞു നില്ക്കുന്നു…” ഞാൻ കരുതിയതിലും േലാലമാണവെനന്നു് എനിക്കേപ്പാൾ േതാന്നി. വിളക്കുകൾ അനാഥമാകരുതു്; ഒന്നു കാറ്റൂതിയാൽ മതി, അവ െകട്ടുേപാകാൻ.

Jis nusijuokė, palietė virvę, ėmė sukti skridinį

അങ്ങ െന നടന്നുനടന്നു്, പുലർച്ചേയാടടുക്കുേമ്പാൾ ഞാൻ കി ണറു കണ്ടു.

XXV

ഇരുപത്തിയഞ്ചു്

— Žmonės, — tarė mažasis princas, — grūdasi į greituosius traukinius nežinodami, ko ieško. Todėl jie blaškosi ir sukasi ratu…

“മനുഷ്യർ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എക്സ്പ്രസ്സ് െട്ര യിനുകളിൽ കയറി യാത്ര പുറെപ്പടും; പേക്ഷ, തങ്ങൾ എന്തേന്വഷിച്ചാണിറങ്ങിയിരിക്കുന്നെതന്നു് അവർേക്കാർ മ്മയുണ്ടാവില്ല. ഒടുവിൽ എന്തു െചയ്യണെമന്നറിയാെത, പ്രക്ഷുബ്ധചിത്തരായി ഒരു വൃത്തത്തിനുള്ളിെലന്നേപാെല അവർ ഉഴറിപ്പാഞ്ഞു നടക്കും…

Paskui pridūrė:


— Ir visiškai veltui…

ഫലമില്ലാത്ത കാര്യമാ ണതു്.”

Šulinys, kurį priėjome, buvo ne toks kaip kiti Sacharos šuliniai. Sacharos šuliniai — tiesiog duobės, išraustos smėlyje. Mūsiškis panėšėjo į kaimo šulinį. Tačiau čia nebuvo jokio kaimo ir aš pamaniau, kad sapnuoju.

ഞങ്ങൾ കണ്ട കിണർ സഹാറായിെല മെറ്റാരു കിണ റു േപാെലയുമായിരുന്നില്ല. സഹാറായിെല കിണറുകെള മണലിൽ കുഴിച്ച കുഴികെളേന്ന വിേശഷിപ്പിക്കാനുള്ളു. പേക്ഷ, ഈ കിണർ ഗ്രാമത്തിെല കിണറു േപാലിരു ന്നു. എന്നാൽ ഗ്രാമെമാന്നും അവിെട കാണാനുമില്ല. ഞാൻ സ്വപ്നം കാണുകയാെണന്നു് എനിക്കു േതാന്നി േപ്പായി…

— Keista, — tariau mažajam princui, — čia viskas po ranka: ir skridinys, ir kibiras, ir virvė…

“ഇതു വളെര വിചിത്രമായിരിക്കുന്നേല്ലാ,” ഞാൻ ലി റ്റിൽ പ്രിൻസിേനാടു പറഞ്ഞു. “നമുക്കു േവണ്ടി എല്ലാം തയാറാക്കി വച്ചിരിക്കുന്ന േപാെലയാണു്: കപ്പി, കയറു്, െതാട്ടി…”

Jis nusijuokė, palietė virvę, ėmė sukti skridinį. Ir skridinys sugirgždėjo, kaip girgžda sena vėtrungė, kai ją pagaliau pajudina užsimiegojęs vėjas.

അവൻ ചിരിച്ചുെകാണ്ടു് കയറിൽ പിടിച്ചു് െതാട്ടി കിണറ്റി േലക്കിറക്കി. കാറ്റു മറന്ന കാറ്റുകാട്ടി േപാെല ആ പഴയ കപ്പി ഞരങ്ങി.

— Girdi? — paklausė mažasis princas. — Mes pažadinome šulinį, ir jis uždainavo.

“േകട്ടുേവാ?” ലിറ്റിൽ പ്രിൻസ് േചാദിച്ചു. “കിണറിെന നാം ഉറക്കത്തിൽ നിന്നുണർത്തിയിരിക്കുന്നു. അതു പാ ടുകയാണു്…”

Nenorėjau, kad jis pavargtų.

അവെന അധികം ക്ഷീണിപ്പിക്കാൻ എനിക്കു മനസ്സു വന്നില്ല.

— Leisk man, — tariau. — Tau per sunku.

“ഇങ്ങു തരൂ,” ഞാൻ പറഞ്ഞു. “നിനക്കതു താ ങ്ങാൻ പറ്റില്ല.”

Lėtai ištraukiau kibirą ir pastačiau ant šulinio krašto. Mano ausyse tebeskambėjo girgždančio skri93 dinio giesmė, kibire raibuliavo vanduo, jo paviršiuje žaidė saulės zuikučiai.

ഞാൻ െവള്ളം നിറഞ്ഞ െതാട്ടി പതുെക്ക ഉയർത്തി ആൾമറേമൽ വച്ചു. കപ്പിയുെട സംഗീതം എെന്റ കാതു കളിൽ നിന്നു മാഞ്ഞിരുന്നില്ല. അലയടങ്ങാത്ത െവള്ള ത്തിൽ െവയിലു തിളങ്ങുന്നതു ഞാൻ കണ്ടു.

— Noriu gurkštelėti šito vandens, — tarė mažasis princas. — Leisk man atsigerti…

“ആ െവള്ളത്തിെനനിക്കു ദാഹിക്കുന്നു,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “എനിക്കതു കുറച്ചു കുടിക്കാൻ തരൂ…”

Ir tada aš supratau, ko jis ieškojo!

അവൻ േതടിനടന്നെതന്തായിരുന്നുെവന്നു് എനിക്ക േപ്പാൾ മനസ്സിലായി!

Pakėliau kibirą jam prie lūpų. Jis atsigėrė užsimerkęs. Tai buvo panašu į šventės vaišes. Šis vanduo buvo ne tik gėrimas. Jis radosi iš ilgos kelionės po žvaigždėm, iš skridinio giesmės, iš mano rankų pastangų. Jis buvo atgaiva širdžiai, tarsi dovana.

ഞാൻ െവള്ളെത്താട്ടി അവെന്റ ചുണ്ടിേലക്കുയർത്തി. അവൻ കണ്ണടച്ചുപിടിച്ചുെകാണ്ടു് െവള്ളം കുടിച്ചു. ഒരു വി രുന്നിെന്റ മാധുര്യം അതിനുണ്ടായിരുന്നു. ആ ജലം െവറു െമാരു പാനീയമായിരുന്നില്ല. ആ മധുരം അതിനു കിട്ടി യതു് നക്ഷത്രങ്ങൾക്കടിയിെല ഞങ്ങളുെട നടത്തയിൽ നിന്നാണു്, കപ്പിയുെട സംഗീതത്തിൽ നിന്നാണു്, എെന്റ ൈകകളുെട അദ്ധ്വാനത്തിൽ നിന്നാണു്. അതു് ഹൃദയ ത്തിനുേന്മഷദായകമായിരുന്നു, ഒരുപഹാരം േപാെല.

Kai buvau mažas berniukas, taip man švytėdavo Kalėdų dovanos: Kalėdų eglutės šviesa, vidurnakčio mišių muzika, švelnūs šypsantys veidai.

ഇതു േപാെലയാണു് െകാച്ചുകുട്ടിയായിരിക്കുേമ്പാൾ ക്രി സ്തുമസ് മരത്തിെല വിളക്കുകളും പാതിരാകുർബാനയുെട സംഗീതവും ചിരിക്കുന്ന മുഖങ്ങളുെട സൗമ്യതയുെമാെക്ക ക്കൂടി എനിക്കു കിട്ടിയ ക്രിസ്തുമസ് സമ്മാനെത്ത ദീപ്തമാ ക്കിയിരുന്നതും.

— Tavo planetoje, — tarė mažasis princas, — viename sode žmonės augina penkis tūkstančius rožių… ir neranda, ko ieško…

“നിങ്ങളുെട നാട്ടിെല ആൾക്കാർ,” ലിറ്റിൽ പ്രിൻസ് പറ ഞ്ഞു, “ഒേര േതാട്ടത്തിൽ അയ്യായിരം േറാസാപ്പൂക്കൾ നട്ടുവളർത്തും; എന്നാൽ തങ്ങൾ േതടുന്നതു് അവർ അതിൽ കാണുകയുമില്ല.”

— Neranda, — atsakiau.

“അവരതു കാണുന്നില്ല,” ഞാൻ പറഞ്ഞു.

— O juk tai, ko jie ieško, būtų galima rasti vienoje rožėje ar gurkšnyje vandens…

“അേത സമയം തങ്ങൾ േതടുന്നതു് ഒെരാറ്റ േറാസാപ്പൂവി േലാ ഒരല്പം െവള്ളത്തിേലാ അവർക്കു കെണ്ടടുക്കാവുന്ന േതയുള്ളു.”

— Žinoma, — atsakiau.

“അെത, അതു സത്യമാണു്,” ഞാൻ സമ്മതിച്ചു.

Mažasis princas pridūrė:

ലിറ്റിൽ പ്രിൻസ് ഇതും കൂടി പറഞ്ഞു:

— Bet akys aklos. Reikia ieškoti širdimi.

“എന്നാൽ കണ്ണുകൾ അന്ധമാണു്. ഹൃദയം െകാണ്ടു േവ ണം േനാക്കാൻ…”

Atsigėriau vandens. Kvėpuoti buvo lengva. Auštant smėlis atrodo medaus spalvos. Ir ši medaus spalva mane džiugino. Bet kodėl man buvo taip liūdna?..

ഞാൻ െവള്ളം കുടിച്ചു കഴിഞ്ഞിരുന്നു. എനിക്കിേപ്പാൾ ശ്വാസം അയച്ചുവിടാെമന്നായിരിക്കുന്നു. സൂേര്യാദയസമ യത്തു് മണലിനു േതനിെന്റ നിറമാണു്. ആ നിറം എെന്റ ഹൃദയത്തിനു സേന്താഷം പകരുകയുമായിരുന്നു. എന്നി ട്ടും ഈ വിഷാദം എനിെക്കവിടുന്നു വന്നു?

— Tu privalai tesėti savo pažadą, — švelniai tarė mažasis princas, vėl atsisėdęs šalia manęs.

“നിങ്ങൾ പറഞ്ഞ വാഗ്ദാനം പാലിക്കണം,” വീണ്ടും എനി ക്കരികിൽ വന്നിരുന്നുെകാണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു.

— Kokį pažadą?

“ഏതു വാഗ്ദാനം?”

— Tu žinai… antsnukį mano avelei… Juk aš atsakingas už tą gėlę!

“ഓർമ്മയിേല്ല… എെന്റ ആടിെനാരു വായ്പൂട്ടു്; എെന്റ പൂ വിെന്റ ഉത്തരവാദിത്വം എനിക്കേല്ല…”

Išsiėmiau iš kišenės piešinių eskizus. Mažasis princas juos pastebėjo ir nusijuokė.

ഞാൻ േപാക്കറ്റിൽ നിന്നു് എെന്റ ചിത്രങ്ങൾ പുറെത്ത ടുത്തു. ലിറ്റിൽ പ്രിൻസ് അവ ഓേരാന്നായി േനാക്കിയിട്ടു് ചിരിച്ചുെകാണ്ടു പറഞ്ഞു:

— Tavo baobabai truputį panašūs į kopūstus…

“നിങ്ങളുെട ബേയാബാബുകൾ കണ്ടിട്ടു് കാേബജു േപാ ലിരിക്കുന്നു.”

— Nejau?
O aš taip didžiavausi savo baobabais!

“അേയ്യാ!” എെന്റ ബേയാബാബുകളുെട േപരിൽ ഞാ െനത്ര അഭിമാനിച്ചിരുന്നതാണു്!

— O tavo lapė… jos ausys… truputį panašios į ragus… Jos per ilgos!

“നിങ്ങളുെട കുറുക്കൻ… അതിെന്റ െചവി കണ്ടിട്ടു് െകാമ്പു േപാലിരിക്കുന്നു… നീളവും കൂടിേപ്പായി.”

Jis ir vėl nusijuokė.

എന്നിട്ടവൻ പിെന്നയും ചിരിച്ചു.

— Tu neteisus, mažyli. Aš juk nieko ir nemokėjau piešti, tik smauglius iš išorės ir iš vidaus.

“ഇതു ശരിയല്ല, ലിറ്റിൽ പ്രിൻസ്,” ഞാൻ പറഞ്ഞു. “െപ രുമ്പാമ്പിെന്റ അകേമാ പുറേമാ വരയ്ക്കാെമന്നല്ലാെത എനിക്കു വര അറിയില്ല.”

— Tiek to, bus gerai, — tarė jis. — Vaikai supras.

“ഓ, അതു സാരമില്ല,” അവൻ പറഞ്ഞു, “കുട്ടികൾക്കു മന സ്സിലാകും.”

Taigi aš nupiešiau antsnukį. Ir kai atidaviau jį mažajam princui, man suspaudė širdį.

ഞാൻ പിെന്ന െപൻസിൽ െകാണ്ടു് ഒരു വായ്പൂട്ടു വരച്ചു. അതവെന്റ ൈകയിൽ െകാടുക്കുേമ്പാൾ എെന്റ ഹൃദയം വിങ്ങുകയായിരുന്നു.

— Tu kažką sumanei, bet man nesakai…

“നിെന്റ മനസ്സിലുള്ളെതന്താെണന്നു് എനിക്കു മനസ്സിലാ കുന്നില്ല,” ഞാൻ പറഞ്ഞു.

Tačiau jis neatsakė.

പേക്ഷ, അതിനവൻ മറുപടി പറഞ്ഞില്ല.

— Žinai, — tarė jis, — rytoj sukanka metai, kai aš nukritau į Žemę…

പകരം അവൻ ഇങ്ങെന പറഞ്ഞു: “ഞാൻ ഭൂമിയിൽ വന്നിട്ടു്… നാെള ഒരു വർഷമാകുന്നു…”

Paskui patylėjęs pridūrė:

അല്പേനരം ഒന്നും മിണ്ടാതിരുന്നിട്ടു് അവൻ പറഞ്ഞു:

— Nukritau visai netoli šios vietos…

“ഇതിനു വളെരയടുെത്താരിടത്താണു് ഞാൻ വന്നിറങ്ങി യതു്.”

Ir paraudo.

അവെന്റ മുഖം ചുവന്നു.

Ir vėl, nesuprasdamas kodėl, pajutau keistą graudulį.

അേപ്പാഴും എന്തിെനന്നറിയാത്ത വല്ലാെത്താരു ദുഃഖം എെന്ന ബാധിച്ചു.

Vis dėlto man šovė į galvą vienas klausimas:
— Vadinasi, prieš savaitę, tą rytą, kai mudu susipažinome, tu ne šiaip sau vaikštinėjai visiškai vienas už tūkstančio mylių nuo žmonių gyvenamų vietų? Tu ėjai į tą vietą, kur nukritai?

എന്നാൽ എനിെക്കാരു േചാദ്യം േചാ ദിക്കാനുണ്ടായിരുന്നു:
“അേപ്പാൾ, എട്ടു ദിവസം മുമ്പു്, നിെന്ന ഞാൻ ആദ്യമാ യി കണ്ട പ്രഭാതത്തിൽ, മനുഷ്യവാസത്തിൽ നിെന്നാരാ യിരം ൈമൽ അകെല, ഒറ്റയ്ക്കു നീ നടന്നുേപായതു് യാദൃ ച്ഛികമായിരുന്നില്ല, അേല്ല? നീ ഭൂമിയിലിറങ്ങിയ സ്ഥല േത്തക്കു തിരിച്ചുേപാവുകയായിരുന്നു?”

Mažasis princas vėl paraudo.

ലിറ്റിൽ പ്രിൻസിെന്റ മുഖം വീണ്ടും ചുവന്നു.

Aš neryžtingai pridūriau:

ഒന്നറച്ചിട്ടു് ഞാൻ പറഞ്ഞു:

— Gal dėl metinių?..

“ഒരു വർഷം കഴിഞ്ഞതു െകാണ്ടാേണാ അതു്?”

Mažasis princas vėl išraudo. Jis niekad neatsakinėdavo į klausimus, bet kai išrausti, tai reiškia „taip“, ar ne?

ലിറ്റിൽ പ്രിൻസിെന്റ മുഖം ആെക ചുവന്നു. അവൻ ഒരി ക്കലും േചാദ്യങ്ങൾക്കു മറുപടി പറഞ്ഞിരുന്നില്ല; പേക്ഷ, ഒരാളുെട മുഖം ചുവക്കുേമ്പാൾ അതിനർത്ഥം ‘അെത’ എന്നേല്ല?

— Ak, — pradėjau, — aš bijau…

“എനിെക്കേന്താ ഭയം േതാന്നുന്നു…” ഞാൻ ലിറ്റിൽ പ്രിൻസിേനാടു പറഞ്ഞു.

Bet jis atsakė:

ഞാൻ പറഞ്ഞുതീരും മുേമ്പ അവൻ പറഞ്ഞു:

— Dabar tau reikia dirbti. Eik prie savo mašinos. Aš lauksiu tavęs čia. Grįžk rytoj vakare…

“ഇനി നിങ്ങളുെട േജാലി നടക്കെട്ട. നിങ്ങളുെട വിമാന ത്തിെന്റ എഞ്ചിൻ നന്നാക്കൂ. ഞാൻ ഇവിെട കാത്തിരി ക്കാം. നാെള രാത്രിയിൽ ഇവിെട വരൂ.”

Bet man buvo neramu. Prisiminiau lapę. Kai leidiesi prijaukinamas, gali tekti ir paverkti…

എനിെക്കാരു ഉറപ്പു േതാന്നിയില്ല. ഞാൻ ആ കുറുക്കെന ഓർത്തു. ഇണക്കാൻ നിന്നുെകാടുത്താൽ കരേയണ്ടി വരും.

XXVI

ഇരുപത്തിയാറു്

Šalia šulinio stūksojo senos akmeninės sienos griuvėsiai. Kitą vakarą baigęs darbą grįžau ten ir jau iš tolo pamačiau, kad mažasis princas sėdi ant sienos nukoręs kojas. Išgirdau jo balsą:

കിണറിനരികിലായി ഒരു െപാളിഞ്ഞ കന്മതിൽ ഉണ്ടാ യിരുന്നു. അടുത്ത ദിവസം സന്ധ്യക്കു് എഞ്ചിൻ പണി കഴിഞ്ഞു മടങ്ങുേമ്പാൾ ദൂെര നിേന്ന ഞാൻ എെന്റ ലി റ്റിൽ പ്രിൻസിെന കണ്ടു. മതിലിനു മുകളിൽ കയറി കാ ലും തൂക്കിയിട്ടിരിക്കുകയാണവൻ. അവൻ ഇങ്ങെന പറ യുന്നതു ഞാൻ േകട്ടു:

— Argi tu neprisimeni? — kalbėjo jis. — Tai buvo visai ne čia!

“നിനേക്കാർമ്മയിേല്ല?” അവൻ ആേരാേടാ സംസാരി ക്കുകയാണു്. “പറഞ്ഞ സ്ഥലം ഇതല്ല.”

Tikriausiai kažkas jam atsakė, nes jis paprieštaravo:

മെറ്റാരു ശബ്ദം അതിനു മറുപടി പറഞ്ഞതു െകാണ്ടാവ ണം, അവൻ പറയുന്നതു േകട്ടു:

— Taip, taip, diena ta pati, bet vieta kita…

“അെതയെത, ദിവസം ഇതു തെന്ന; പേക്ഷ, സ്ഥലം ഇതായിരുന്നില്ല.”

Toliau tebežingsniavau prie sienos, bet vis dar nieko nemačiau ir negirdėjau. O mažasis princas ir vėl kažkam atsakė:

ഞാൻ മതിലിനടുേത്തക്കു നടക്കുകയായിരുന്നു. മറ്റാെര യും ഞാൻ കണ്ടില്ല, മെറ്റാരു ശബ്ദവും ഞാൻ േകട്ടില്ല. പേക്ഷ, ലിറ്റിൽ പ്രിൻസ് പിെന്നയും ആേരാേടാ മറുപടി പറയുകയാണു്:

— …Na, žinoma. Pamatysi, kur smėlyje prasideda mano pėdos. Palauk manęs ten. Šiąnakt aš ateisiu.

“തീർച്ചയായും. മണലിൽ എെന്റ കാല്പാടുകൾ തുടങ്ങുന്ന തു നിനക്കു കാണാം. അവിെട എെന്ന കാത്തുനിന്നാൽ മതി. ഇന്നു രാത്രി ഞാൻ അവിെടയുണ്ടാവും.”

Jau buvau apie dvidešimt metrų nuo sienos, bet vis dar nieko nemačiau.

ഞാനേപ്പാൾ മതിലിൽ നിന്നു് ഇരുപതു മീറ്റർ മാത്രം അകെലയാണു്; എന്നിട്ടും ആരും എെന്റ കണ്ണിൽ െപട്ടില്ല.

Kiek patylėjęs, mažasis princas vėl prašneko:

അല്പേനരെത്ത മൗനത്തിനു േശഷം ലിറ്റിൽ പ്രിൻസ് പി െന്നയും പറയുകയാണു്:

— O ar tavo nuodai geri? Ar tu tikra, kad man nereikės ilgai kankintis?

“നിെന്റ വിഷം നല്ലതേല്ല? എനിെക്കാരുപാടു േനരം േവ ദനിേക്കണ്ടി വരിെല്ലന്നു നിനക്കു തീർച്ചയേല്ല?”

Suspausta širdim sustojau, bet vis dar nesupratau.

ഞാൻ സ്തംഭിച്ചു നിന്നുേപായി; എെന്റ ഹൃദയം പടപടാ ഇടിക്കുകയായിരുന്നു; പേക്ഷ, എന്നിട്ടും എനിെക്കാന്നും മനസ്സിലായിട്ടില്ല.

— Dabar eik šalin… — tarė jis. — Aš noriu nulipti!

“ഇനി െപാേയ്ക്കാ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ഞാൻ ഈ മതിലിനു മുകളിൽ നിെന്നാന്നിറങ്ങെട്ട.”

Tada nudelbiau akis žemyn prie sienos papėdės, ir šokte pašokau! Pakėlusi galvą į mažąjį princą, ten buvo viena iš tų geltonų gyvačių, kurios gali nužudyti žmogų per pusę minutės.

ഞാൻ മതിലിനു ചുവട്ടിേലക്കു കണ്ണു താഴ്ത്തി; ഞാൻ നിന്ന നില്പിൽ ഒന്നു ചാടിേപ്പായി! എെന്റ കണ്മുന്നിൽ ലിറ്റിൽ പ്രിൻസിെന േനാക്കി ചുരുട്ട യിട്ടു കിടക്കുകയാണു്, മുപ്പതു െസക്കന്റു െകാണ്ടു് ജീവെന ടുക്കുന്ന ആ മഞ്ഞപ്പാമ്പുകളിൽ ഒെരണ്ണം.

Ieškodamas kišenėje revolverio bėgte pasileidau prie jos, bet išgirdusi mano žingsnius gyvatė tyliai nuvinguriavo smėliu tarsi mirštantis upeliukas ir skimbčiodama it metalas neskubėdama pasislėpė tarp akmenų.

േപാക്കറ്റിൽ നിന്നു റിേവാൾവെറടുക്കാനുള്ള ബദ്ധപ്പാടിൽ ഞാൻ ഒര ടി പിന്നിേലക്കു വച്ചു. പേക്ഷ, ആ ഒച്ച േകട്ടു് സർപ്പം പൂഴി ക്കു മുകളിലൂെട േനർെത്താരു നീർച്ചാലു േപാെല ഒഴുകി േപ്പായി; എന്നിെട്ടാരു തിടുക്കവുമില്ലാെത, ചിലമ്പിച്ച ഒച്ച േയാെട കല്ലുകൾക്കിടയിേലക്കിഴഞ്ഞുമറഞ്ഞു.

Pribėgau prie sienos pačiu laiku ir pagavau į glėbį savo mažąjį princą. Jis buvo išblyškęs it drobė.

ഞാൻ മതിലിനടുേത്തേക്കാടിെച്ചന്നതും എെന്റ ലിറ്റിൽ പ്രിൻസ് എെന്റ ൈകകളിേലക്കു വന്നുവീണതും ഒരുമി ച്ചായിരുന്നു; അവെന്റ മുഖം മഞ്ഞു േപാെല വിളറിെവളു ത്തിരുന്നു.

— Ką tai reiškia? Kodėl tu kalbiesi su gyvatėmis?

“എന്താണിവിെട നടക്കുന്നതു്? നീയിേപ്പാൾ പാമ്പുകളു മായി സംസാരിക്കാൻ തുടങ്ങിേയാ?”

„Dabar eik šalin… — tarė jis. — Aš noriu nulipti!“ Nuvyniojau jam nuo kaklo amžinąjį auksinį šaliką, sudrėkinau skruostus ir daviau truputėlį atsigerti vandens. Dabar nebedrįsau jo klausinėti. Jis rimtai pažvelgė į mane ir apsivijo man kaklą rankomis. Jutau, kaip daužosi jo širdelė — tarsi mirtinai pašauto paukščio. Jis tarė:

അവൻ എേപ്പാഴും കഴുത്തിൽ െകട്ടിയിരുന്ന സ്വർണ്ണനിറ ത്തിലുള്ള മഫ്ളർ ഞാൻ അയച്ചുെകട്ടി. അവെന്റ െനറ്റി നനച്ചിട്ടു് കുറച്ചു െവള്ളം കുടിപ്പിക്കുകയും െചയ്തു. അവ േനാടു പിെന്നെയാന്നും േചാദിക്കാൻ എനിക്കു ൈധ ര്യം വന്നില്ല. മുഖത്തു ഗൗരവം വരുത്തിെക്കാണ്ടു് അവൻ എെന്ന ഉറ്റുേനാക്കി; പിെന്ന എെന്റ കഴുത്തിൽ ൈക ചുറ്റി അവൻ എെന്ന െകട്ടിപ്പിടിച്ചു. അവെന്റ ഹൃദയം മി ടിക്കുന്നതു ഞാനറിഞ്ഞു, െവടി െകാണ്ട പക്ഷിയുെട മരി ക്കുന്ന ഹൃദയം േപാെല. അവൻ പറഞ്ഞു:

— Džiaugiuosi, kad tu suradai, kas ten buvo atsitikę tavo mašinai. Dabar galėsi grįžti namo…

“നിങ്ങളുെട എഞ്ചിെന്റ തകരാറു ശരിയായതിൽ എനി ക്കു സേന്താഷം േതാന്നുന്നു; ഇനി നിങ്ങൾക്കു നാട്ടിേല ക്കു പറക്കാമേല്ലാ…”

— Iš kur žinai?

“അതു നിനെക്കങ്ങെന മനസ്സിലായി?”

Kaip tik ketinau jam pasakyti, kad man visai netikėtai pavyko sutaisyti lėktuvą!

ഒരിക്കലും ശരിയാകിെല്ലന്നു േതാന്നിയ തകരാറു കണ്ടു പിടിച്ചുെവന്നു് അവേനാടു പറയാൻ വരികയായിരുന്നു ഞാൻ.

Jis neatsakė į mano klausimą, tik tarė:

എെന്റ േചാദ്യത്തിനു് മറുപടി പറയാെത അവൻ ഇങ്ങ െന പറഞ്ഞു:

— Šiandien aš irgi grįžtu namo…

“ഞാനും ഇന്നു് നാട്ടിേലക്കു മടങ്ങുകയാണു്.”

Ir liūdnai pridūrė:

പിെന്ന വി ഷാദേത്താെട,

— Tai kur kas toliau… ir daug sunkiau…

“പേക്ഷ, വളെരയകേലക്കാണതു്… കൂടു തൽ ദുഷ്കരവുമാണു്.”

Jutau, kad dedasi kažkas keista. Spaudžiau jį glėbyje tarsi kūdikį ir vis dėlto man atrodė, kad jis slysta žemyn į bedugnę ir aš nieko negaliu padaryti…

അത്യസാധാരണമായെതേന്താ നടക്കുകയാെണന്നു് എനിക്കു മനസ്സിലായി. ഒരു കുഞ്ഞിെനെയന്ന േപാെല ഞാനവെന എെന്റ ൈകകളിൽ അടുക്കിപ്പിടിച്ചിരിക്കുക യായിരുന്നു; എന്നാൽ ഒരഗാധഗർത്തത്തിേലക്കു് തല കുത്തി വീഴുകയാണവെനന്നും അതു തടയാൻ ഞാൻ വി ചാരിച്ചാൽ കഴിയിെല്ലന്നും എനിക്കു േതാന്നിേപ്പായി…

Susirūpinusiu žvilgsniu jis žiūrėjo į tolį.

അവെന്റ മുഖം ഗൗരവം പൂണ്ടിരുന്നു; അവെന്റ േനാട്ടം അകെലെയേങ്ങാ അലയുകയായിരുന്നു.

— Aš turiu tavo avelę. Ir dėžę avelei. Ir antsnukį…

“നിങ്ങൾ തന്ന െചമ്മരിയാടു് എെന്റ ൈകയിലുണ്ടു്. അതി െന്റ കൂടു് ൈകയിലുണ്ടു്. അതിെന്റ വായ്പ്പൂട്ടുണ്ടു്…”

Jis liūdnai nusišypsojo.

വിഷാ ദം കലർന്ന പുഞ്ചിരിേയാെട അവൻ പറഞ്ഞു.

Aš ilgai laukiau. Jutau, kad jis pamažu atsigauna.

ഞാൻ ഏെറ േനരം കാത്തു. അവൻ പതുെക്കപ്പതുെക്ക സാധാരണ നില വീെണ്ടടുക്കുകയാണു്.

— Tu išsigandai, mažyli…

“എെന്റ െപാന്നു ചങ്ങാതീ, തനിക്കു േപടി തട്ടിയതാ ണു്…” ഞാൻ പറഞ്ഞു.

Žinoma, jis buvo išsigandęs! Bet tyliai nusijuokė:

“അെത, അതിൽ സംശയമില്ല.” അവൻ ഒന്നു ചിരിച്ചു.

— Šį vakarą man bus daug baisiau…

“ഇന്നു രാത്രിയിൽ ഞാൻ വല്ലാെത േപടിക്കും…”

Mane vėl nutvilkė šaltis: jutau, kad atsitiks kažkas nepataisoma. Ir supratau, jog neištverčiau, jei nebegirdėčiau jo juoko. Tas juokas man buvo tarsi šaltinis dykumoje…

പരിഹാരമില്ലാത്തെതേന്താ നടക്കാൻ േപാകുന്നുെവന്ന േബാധം എെന്ന വീണ്ടും മരവിപ്പിക്കുന്നതു ഞാനറിഞ്ഞു. ആ ചിരി ഇനി ഒരിക്കലും േകൾക്കാൻ പറ്റിെല്ലന്ന ചിന്ത എനിക്കു താങ്ങാവുന്നതിലധികമാെണന്നും ഞാനറി ഞ്ഞു. മരുഭൂമിയിൽ ഒരു െതളിനീരുറവ േപാെലയായിരു ന്നു എനിക്കതു്.